national

ചന്ദ്രയാൻ വിജയം- ഭാരതം ലോകത്തെ നയിക്കും- മോഹന്‍ ഭാഗവത്

നാഗ്പൂര്‍:  ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ പാതയില്‍ ഭാരതം ലോകത്തെ നയിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ചന്ദ്രയാന്‍ ദൗത്യത്തില്‍ വിജയം വരിച്ച  ഭാരതത്തിന്റെ ശാസ്ത്രലോകത്തിനും ഭാരത സര്‍ക്കാരിനും അഭിനന്ദനം. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ഈ നിമിഷങ്ങള്‍ സമ്മാനിച്ച ശാസ്ത്രലോകത്തിന്റെ നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ആദ്യരാഷ്ട്രമാണ് ഭാരതം. ഇത് ഭാരതത്തിന് മാത്രമല്ല, ലോകത്തിലെ മുഴുവന്‍ മനുഷ്യരാശിക്കും   അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ്. ലോകത്തെയാകെ വാത്സല്യം കൊണ്ട് ചേര്‍ത്തുപിടിക്കുന്ന ‘വസുധൈവ കുടുംബകം’ എന്ന ദര്‍ശനത്തിലൂടെ ഭാരതം വഴികാട്ടുകയാണ്. ലോകത്തിനാകെ സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഭാരതമായി നമ്മള്‍ മാറുന്നു.

ജ്ഞാന, വിജ്ഞാന മേഖലകളില്‍ നാം മുന്നേറും. നീലാകാശത്തിന്റെ രൂപത്തിന് പുതിയ ഭാവവും അര്‍ത്ഥവും നല്കാന്‍ നമുക്ക് കഴിയും. സുഖകാമനകളുടെ ലോകത്തിന് ത്യാഗത്തിന്റെ സന്ദേശം നല്കാന്‍ കഴിയും. അടിമത്തിന്റെ നിബിഡ മേഘങ്ങള്‍ വകഞ്ഞ് ആഹ്ലാദത്തിന്റെ മഴ പെയ്യിക്കും.

ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് രാജ്യം ആത്മവിശ്വാസത്തോടെ ഉണരുന്നത്.  സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ കാലത്ത് യഥാര്‍ത്ഥത്തില്‍ അമൃതം വര്‍ഷിക്കുന്ന നിമിഷത്തിന് സാക്ഷികളായ നമ്മള്‍ ഭാഗ്യമുള്ളവരാണ്.  കടമ തിരിച്ചറിഞ്ഞ് ഉണരുകയും  മുന്നോട്ട് പോകുയുമാണ് ഇനി വേണ്ടത്. അതിനുള്ള കരുത്തും കുശലതയും കാഴ്ചപ്പാടും നമുക്കുണ്ട്. ഈ വിജയദിനം അത് തെളിയിക്കുന്നു. ഒരിക്കല്‍ കൂടി എല്ലാവരെയും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അഭിനന്ദിക്കുന്നു, സര്‍സംഘചാലക് എക്‌സില്‍ കുറിച്ചു.

Karma News Editorial

Recent Posts

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

2 mins ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

27 mins ago

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, വിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ…

57 mins ago

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ ഇടിച്ചുവീഴ്ത്തി, തൃത്താലയിൽ 19കാരൻ ഒളിവിൽ

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു, തൃശൂരിൽ 14കാരന് ദാരുണാന്ത്യം

തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…

2 hours ago

കുവൈറ്റ് ദുരന്തം, ഷിബു വർഗീസിനും ശ്രീഹരി പ്രദീപിനും തോമസ് ഉമ്മനും ജന്മനാട് ഇന്ന് വിടനല്‍കും

കുവൈറ്റ് ലേബർ‌ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…

2 hours ago