national

‘ഈ ഇന്ത്യ സവർക്കർ കണ്ട സ്വപ്നം; സാക്ഷാത്കരിച്ചത് മോദി’; മോഹൻ ഭാഗവത്

ഹിന്ദുത്വ വാദിയായിരുന്ന സവര്‍ക്കര്‍ കണ്ട സ്വപ്നമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷാത്​കരിച്ചതെന്ന്​ ആര്‍.എസ്.എസ് സര്‍സംഘചാലക്​ മോഹന്‍ ഭാഗവത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ അന്ന് മുതല്‍ സവര്‍ക്കര്‍ സ്വപ്നം കണ്ട കാലം ആരംഭിച്ചുവെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.

സവര്‍ക്കറെ കുറിച്ചുള്ള പുസ്​തക പ്രകാശനച്ചടങ്ങില്‍ രാജ്​നാഥ്​ സിങ്ങും മോഹന്‍ ഭാഗവതും നടത്തിയ പ്രസംഗങ്ങള്‍ വിവാദമായതിന്​ ശേഷമാണ് ഭാഗവതിന്‍റെ പ്രസ്​താവന പുറത്തുവന്നത്​. സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ ലക്ഷ്യം വെക്കുന്നത്​ ഇന്ത്യന്‍ ദേശീയതയെ തന്നെയാണെന്ന്​ ആര്‍.എസ്​.എസ്​. തലവന്‍​ മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം പുസ്​തക പ്രകാശനചടങ്ങില്‍ പറഞ്ഞിരുന്നു.

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്നവരുടെ അടുത്ത ലക്ഷ്യം സ്വാമി വിവേകാനന്ദനും പിന്നീട്​ സ്വാമി ദയാന്ദന സരസ്വതിയും യോഗി അര്‍വിന്ദും ആയിരിക്കുമെന്നും ആര്‍.എസ്​.എസ്​. തലവന്‍ പറഞ്ഞു. ആര്‍.എസ്​.എസ്​ സൈദ്ധാന്തികന്‍ പി പരമേശ്വരനെ ഉദ്ധരിച്ചായിരുന്നു മോഹന്‍ ഭാഗവതിന്‍റെ അവകാശ വാദങ്ങള്‍.

അതെ സമയം ആശയങ്ങളില്‍ പരസ്​പര വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും മഹാത്മ ഗാന്ധിയുടെ ആരോഗ്യത്തില്‍ സവര്‍ക്കര്‍ക്ക്​ കരുതല്‍ ഉണ്ടായിരുന്നതായും അവര്‍ ഇരുവരും രാജ്യത്തിനായി സമര്‍പ്പിക്കപ്പെട്ടവരായിരുന്നുവെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു .

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

27 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

32 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

58 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

2 hours ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

2 hours ago