കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാല്‍ തന്റെ കൃഷി നടത്തുന്നത്. വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് താരം. ലോക്ക്ഡൗണ്‍ കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ ജൈവപച്ചക്കറി കൃഷി നടത്തുന്ന വിശേഷം താരം തന്നെ നേരത്തേ അറിയിച്ചിരുന്നതാണ്. ജൈവവളം മാത്രം ഉപയോഗിച്ചാണ് വീട്ടിലെ കൃഷി ചെയ്യുന്നത്. വെണ്ടയും, വഴുതനയും, തക്കാളിയുമൊക്കെ താരത്തിന്റെ കൃഷിയിടത്തിലുണ്ട്.
ഇപ്പോഴിതാ താരം വീട്ടിലെ കൃഷിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയൊക്കെ പരിചയപ്പെടുത്തുന്ന വീഡിയോ താരം പങ്കുവെച്ചിരിക്കുകയാണ്. നേരത്തെ തന്നെ കൃഷി ഉണ്ടായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ കാലത്താണ് താരം കൃഷിയിടത്തില്‍ സജീവമായത്. തലയില്‍ തോര്‍ത്തും വെള്ള ഷര്‍ട്ടും മടക്കിക്കുത്തിയ മുണ്ടും ധരിച്ച് സാധാരണക്കാരന്റെ ലുക്കിലാണ് മോഹന്‍ലാല്‍ നേരത്തേ പ്രത്യക്ഷപ്പെട്ടിരുന്നത്.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ചെന്നൈയിലായിരുന്ന മോഹന്‍ലാല്‍ കൊച്ചിയിലേക്ക് തിരിച്ചെതിയ ശേഷം കൃഷിയില്‍ സജീവമാകുകയായിരുന്നു. തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളൊക്കെ താരം നേരത്തേ ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഇതിനുസമാനമായ ലുക്കിലാണ് താരമിപ്പോഴും എത്തിയിരിക്കുന്നത്. താരത്തിന്റെ നാടന്‍ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ലൈക്കുകളും കമന്റുകളും ഷെയറുകളുമൊക്കെയായി തങ്ങളുടെ പിന്തുണ അറിയിക്കുന്നത്. നീല ഷര്‍ട്ടും അതേ നിറത്തിലുള്ള കരയുള്ള കറത്ത കൈലിമുണ്ടും തലയില്‍ കെട്ടുമൊക്കെയായി കുറ്റിത്താടിയോടെയാണ് മോഹന്‍ലാല്‍ പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മലപ്പുറം∙ ഓൺലൈൻ പർച്ചേസ് പ്ലാറ്റ്ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന ഒരുക്കിയ സംഘത്തിന് വണ്ടൂർ എക്സൈസ് പൂട്ടിട്ടു. വാട്സാപ്പ് നമ്പറിൽ…
പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ കൊട്ടിയൂരിൽ വൈശാഖ മഹോൽസവത്തിനു ജന ലക്ഷങ്ങൾ. കണ്ണൂരിലേ സഹ്യ പർവതത്തിൽ സ്ഥിതി ചെയ്യുന്ന കാനന…
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍.30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍…
വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു…
Karma Video Story ലോകത്ത് ഒരേ സമയം 4 യുദ്ധങ്ങൾ നടക്കുന്നു. പാലസ്തീന് പിന്തുണ;ഉക്രയിനിൽ 70000 മരണം,അർമേനിയയിൽ ലക്ഷത്തിലധികം ക്രിസ്ത്യാനികൾ…
കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നടക്കുന്ന പിന്നാമ്പുറകരുനീക്കങ്ങൾ സംബന്ധിച്ച് ബലമായ ആശങ്കകൾ ഉണ്ടെന്ന് അഡ്വ. സംഗീത…