entertainment

ഇതുവരെ കാണാത്ത ലുക്കിൽ മോഹൻലാൽ; ‘ബറോസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പുതുവർഷത്തിൽ ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍ . മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രം ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് താരം പുതുവത്സരാശംസ അറിയിച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ഫസ്റ്റ് ലുക്കില്‍ അദ്ദേഹമുള്ളത്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് ചിത്രത്തില്‍. അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന്‍റെ ചിത്രം പകര്‍ത്തിയത്.

‘പുതിയൊരു വര്‍ഷം നമുക്ക് മുന്നിലേക്ക് ഉയരുകയാണ്. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാവട്ടെ. നിങ്ങളുടെ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന ഏറ്റവും മൂല്യവത്തായ വര്‍ഷമായി ഇത് മാറട്ടെ,’ ഫോട്ടോയ്‌ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചു.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടന്നിരുന്നെങ്കിലും അന്ന് ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കൊവിഡിനെത്തുടര്‍ന്നുണ്ടായ ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടതിനെത്തുടര്‍ന്ന് കണ്ടിന്യുവിറ്റി പ്രശ്‍നങ്ങള്‍ ഉള്‍പ്പെടെ ചിത്രം നേരിട്ടിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഭൂതമാണ്. ഈ കഥാപാത്രമായാണ് മോഹന്‍ലാല്‍ സ്ക്രീനില്‍ എത്തുന്നത്.

വാസ്‌കോഡ ഗാമയുടെ നിധി അതിന്റെ അവകാശിക്കായി കാത്തൂസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. സിനിമയില്‍ നിന്നും പൃഥ്വിരാജ് നേരത്തെ പിന്‍മാറിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഗുരു സോമസുന്ദരവും ബറോസില്‍ പ്രധാനവേഷങ്ങളില്‍ ഒന്നില്‍ എത്തുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Karma News Network

Recent Posts

ബംഗാളിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ മുടങ്ങി, മമതയ്ക്കും സ്പീക്കർക്കും ഗവർണറുടെ കനത്ത തിരിച്ചടി

കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…

24 mins ago

മാർപ്പാപ്പ ഇന്ത്യയിലേക്ക്, ഒന്നും മൂന്നും മതങ്ങൾ ഒന്നിക്കുമ്പോൾ മോദിക്ക് നോബൽ സമ്മാനം

ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…

29 mins ago

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞുവീണ് ഒൻപതാംക്ലാസ് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ്…

58 mins ago

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ, അനുവദിച്ചത് ജൂൺ മാസത്തെ പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന്‌ അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…

2 hours ago

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…

2 hours ago

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

3 hours ago