entertainment

മീനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

മീനയും മോഹൻലാലും നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും ശ്രദ്ധേയം ദൃശ്യം ആയിരുന്നു.ജീത്തു ജോസഫിൻറെ സംവിധാനത്തിൽ 2013ൽ പുറത്തെത്തിയ ത്രില്ലർ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്‍കുട്ടിയുടെ ഭാര്യ റാണി എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിച്ചത്ഇപ്പോഴിതാ മീനയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ.ഒപ്പം ഉടൻ ചിത്രീകരണമാരംഭിക്കുന്ന ദൃശ്യം 2ലേക്ക് മീനയെ സ്വാഗതം ചെയ്യുകയുമാണ് മോഹൻലാൽ.ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ മീനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.പിറന്നാൾ ആശംസകൾ മീന,ദൃശ്യം2 സെറ്റിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു മീനയുടെ ചിത്രത്തിനൊപ്പം മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ദൃശ്യം 2ൻറെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും.സിനിമയുടെ ചിത്രീകരണം പതിനാലിന് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വർക്കുകൾ പൂർത്തിയായിട്ടില്ലാത്തതിനാൽ ഷെഡ്യൂൾ നീളുകയായിരുന്നു.എല്ലാവർഷവും നടത്താറുള്ള ആയുർവേദ ചികിത്സയ്ക്കായി പാലക്കാടുള്ള ആയുർവേദ കേന്ദ്രത്തിൽ പോയിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ.അത് പൂർത്തിയാക്കിയതിനു ശേഷമാവും മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്യുകകൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവും ദൃശ്യം 2ചിത്രീകരിക്കുകയെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.തൊടുപുഴയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകൾ

പതിനഞ്ച് ദിവസത്തോളം ഇൻഡോർ രംഗങ്ങളാണ് തുടകത്തിൽ ചിത്രീകരിക്കുന്നത്.തുടർന്നായിരിക്കും തൊടുപുഴയിലേക്ക് ലൊക്കേഷൻ ഷിഫ്റ്റിംഗ്.ദൃശ്യം ആദ്യഭാഗത്തിലെ പ്രധാന അഭിനേതാക്കൾ ദൃശ്യം സെക്കൻഡിലും ഉണ്ടാകും.കൊവിഡിനെ തുടർന്ന് ചിത്രീകരണം നിർത്തിവച്ച റാമിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രവുമാണ് ദൃശ്യം സെക്കൻഡ്.മോഹൻലാലിനൊപ്പം മീന,അൻസിബ ഹസൻ,എസ്ഥർ അനിൽ,സിദ്ദിഖ്,ആശ ശരത്,കലാഭവൻ ഷാജോൺ എന്നിവരുൾപ്പെടെ എല്ലാ പ്രധാന അഭിനേതാക്കളെയും രണ്ടാം ഭാഗത്തിലും നിലനിർത്താൻ സാധ്യതയുണ്ട്.

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

14 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

16 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

41 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

45 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago