entertainment

ബോക്സിങിൽ തകർത്ത് താര രാജാവ്, വീഡിയോ വൈറൽ

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി ബോക്‌സിങ് പരിശീലനം നടത്തുന്ന മോഹൻലാലിന്റെ വീഡിയോ വൈറൽ. മികച്ച വെൽനസ് ട്രെയിലർ ആയ ജയ്‌സൺ പോൾസൺ ആണ് സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനു മുമ്പും താരത്തിന്റെ ബോക്സിങ് പ്രാക്ടീസ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മരക്കാർ: അറബിക്കടലിന്റെ സിംഹത്തിനു ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രം ബോക്സിങ് പശ്ചാത്തലത്തിലുള്ളതാണ്. ഒരു ബോക്സറുടെ വേഷത്തിലാണ് താരം ചിത്രത്തിൽ‌. ഇതിനായുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ലാലേട്ടൻ. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുക.ഈ സിനിമയ്ക്കായി ലാൽ 15 കിലോ ശരീര ഭാരം കുറക്കണം. അതിനു ശേഷം അത് തിരിച്ചു പിടിക്കണം. മാത്രമല്ല, പത്ത് കിലോ കൂട്ടുകയും വേണം.

കഥാ ഗതിയിൽ ശരീര ഭംഗി നഷ്ടപ്പെട്ട, പ്രായമാകുന്ന ഭാഗം അവതരിപ്പിക്കാനാണ് ഭാരം കൂട്ടേണ്ടി വരിക. അദ്ദേഹത്തിന് അത് സാധിക്കും മോഹൻലാലിന് ചെയ്യാൻ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ എന്നും പ്രിയദർശൻ ചോദിക്കുന്നു. മോഹൻലാലിന്റെ തന്നെ ആശിർവാദ് സിനിമാസാണ് ചിത്രത്തിന്റെ നിർമ്മാണം.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹൻലാൽ. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.

മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago