entertainment

സുചിത്രയ്ക്കും പ്രണവിനുമൊപ്പം ഷഷ്ഠിപൂര്‍ത്തി ചെന്നൈയില്‍ ആഘോഷിച്ച് മോഹന്‍ലാല്‍, അമ്മ ശാന്തകുമാരി കൊച്ചിയിലും, മകള്‍ വിസ്മയ വിദേശത്തും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന് ഇന്ന് ഷഷ്ഠിപൂര്‍ത്തി. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടവമാസത്തിലെ രേവതി നക്ഷത്രത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. തീയതി പ്രതാകരം മെയ് 21നാണ് മോഹന്‍ലാലിന് 60 വയസ് തികയുക. എന്നാല്‍ അദ്ദേഹവും കുടുംബവും പിറന്നാള്‍ ആഘോഷിച്ചത് ജന്മ നക്ഷത്രം കണക്കാക്കിയായിരുന്നു. 60-ാം പിറന്നാള്‍ വന്‍ ആഘോഷമാക്കാന്‍ ആയിരുന്നു നടന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ കോവിഡ് കാലം എല്ലാം തകര്‍ത്തു.

അമ്മ പിറന്നാള്‍ സദ്യ ഒരുക്കിയില്ല, കൊച്ചിയിലെ വീട്ടിലാണ് ലാലിന്റെ അമ്മ ശാന്തകുമാരി. മകള്‍ വിസ്മയ ഓസ്‌ട്രേലിയയിലും. മോഹന്‍ലാലും സുചിത്രയും മകന്‍ പ്രണവും ചെന്നൈയിലെ വീട്ടിലും. ഏവരും ഒന്നിച്ചു കൂടാന്‍ ഇരുന്ന ലാലിന്റെ പിറന്നാള്‍ പല സ്ഥലത്ത് ആഘോഷിക്കേണ്ടി വന്നിരിക്കുകയാണ് ഇവര്‍ക്ക്. മകനും ഭാര്യയ്ക്കും ഒപ്പം സദ്യയുണ്ടാണ് ജീവിതത്തിലെ അടുട്ട വ്യാഴവട്ടത്തിലേക്ക് മോഹന്‍ലാല്‍ കാല്‍ എടുത്ത് വെച്ചത്.

സര്‍ക്കാര്‍ സര്‍വ്വീസില്‍ ലോസെക്രട്ടറിയായി വിരമിച്ച വിശ്വനാഥന്‍ നായരുടേയും ശാന്തകുമാരിയുടേയും ഇളയമകനായി 1960 മെയ് മാസം 21ന് ആയിരുന്നു മോഹന്‍ലാലിന്റെ ജനനം. തുടര്‍ന്ന് പഠനം തിരുവനന്തപുരത്തായിരുന്നു. ഗുസ്തിയില്‍ താത്പര്യമുണ്ടായിരുന്ന ലാല്‍ കാമ്പസ് കാലത്ത് രണ്ട് വട്ടം സംസ്ഥാന ഗുസ്തി ചാമ്പ്യനായി. തിരുവനന്തപുരത്തെ സൗഹൃദമാണ് ലാലിനെ സിനിമയില്‍ എത്തിച്ചത്. ആദ്യ സിനിമ തിരനോട്ടം പിറന്നതും അങ്ങനെ തന്നെ. അന്ന് 18-ാം വയസില്‍ സൈക്കിള്‍ ചവിട്ടി വീഴുന്ന രംഗം. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന്റെ ഉദയത്തിന് വീണ്ടും നാളുകള്‍ വേണ്ടി വന്നു.

1980ല്‍ ഫാസിലിന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ഞെട്ടിച്ചുകൊണ്ട് തന്റെ സ്ഥാനം മോഹന്‍ലാല്‍ എന്ന നടന്‍ അരക്കിട്ട് ഉറപ്പിച്ചു. പിന്നീടങ്ങോട്ട് കണ്ണിമ ചിമ്മുന്ന നേരത്തില്‍ ലാല്‍ വളര്‍ന്നു വലുതായി. അഞ്ച് ദേശീയ പുരസ്‌കാരങ്ങളും ഒമ്പത് സംസ്ഥാന പുരസ്‌കാരങ്ങളും ആ കൈകളില്‍ എത്തി. ആദ്യമായി 100 കോടി നേടിയ മലയാള ചിത്രം എന്ന ഖ്യാതിയും മോഹന്‍ലാല്‍ ചിത്രത്തിന് തന്നെ. ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.രാജ്യത്തിന്റെ ടെറിറ്റോറിയല്‍ സേനയില്‍ ഹോണററി ലെഫ്റ്റനന്റ് പദവി ലഭിക്കു ആദ്യഅഭിനേതാവ് എന്ന നേട്ടവും മോഹന്‍ലാലിന് സ്വന്തം.

കാലിക്കറ്റ് സര്‍വവകലാശാലയില്‍ നിന്നും ഡി ലിറ്റ് ബിരുദം നല്‍കി. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി മോഹന്‍ലാലിനെ ആദരിച്ചു. നേതൃദാനമെന്ന മഹത്കൃത്യത്തിന്റെ പ്രചരണത്തിനായി മുന്നിട്ടിറങ്ങിയ മോഹന്‍ലാലിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ചു. സിനിമയ്ക്ക് പുറത്തും തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് മോഹന്‍ലാല്‍.

പ്രായം ചെന്ന അമ്മമാരുടെ സംരക്ഷണത്തിനായി മോഹന്‍ലാലിന്റെ രക്ഷകതൃത്വത്തില്‍ തൃശൂരില്‍ ഒരു സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. മാതാപിതാക്കളുടെ പേരില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിശ്വശാന്തി ട്രസ്റ്റ് നിലവില്‍ കൊണ്ടുവനന്നും. തിരുവനന്തപുരത്തു വയോജന ഗ്രാമം, തൃപ്പൂണിത്തുറയില്‍ പെര്‍ഫോര്‍മിങ് ആര്‍ട്‌സ് സെന്റര്‍ എന്നിവയും മോഹന്‍ലാലിന്റെ സഹകരണത്തില്‍ നടക്കുന്നവയാണ്.

ലോക്ക് ഡൗണ്‍ കാലത്തും ലാല്‍ വെറുതെ ഇരിക്കുകയായിരുന്നില്ല. പലരെയും, പല സഹ താരങ്ങളെയും ഗുരുക്കന്മാരെയും ഒക്കെ വിളിച്ച് വിശേഷങ്ങള്‍ തിരക്കി. സഹായം വേണമോ എന്ന കാര്യം തിരക്കി. മോഹന്‍ലാലില്‍ നിന്നും ഉണ്ടായ സ്‌നേഹാന്വേഷണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് പല താരങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

8 mins ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

41 mins ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

1 hour ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

2 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

2 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

2 hours ago