entertainment

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാൽ ബുർജ് ഖലീഫ കാണാം, ദുബായിൽ മോഹൻലാൽ സ്വന്തമാക്കിയ ഫ്‌ളാറ്റിന്റെ വില 1.3 മില്യൻ ദിർഹം

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ദുബായിൽ പുതിയ വീട് സ്വന്തമാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പുതിയ വീട്ടിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രവും താരത്തിന്റെ പാചകവും എല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. താരത്തിന്റെ പുതിയ അപ്പാർട്ട്മെന്റിന്റെ വിവിരങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ ചർച്ചചെയ്യുന്നത്. ദുബായ് ആർപി ഹൈറ്റ്‌സിലാണ് ലാലേട്ടന്റെ പുതിയ അപാർട്മെന്റ്. 50 നിലകളിലായി 300 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്‌സായ ദുബായ് മാളിന്റെ തൊട്ടടുത്താണ് ഈ അപാർട്മെന്റ് കോംപ്ലക്സ്.

ദുബായിലെ തന്നെ ഏറ്റവും ആകർഷകമായ ലൊക്കേഷനിലാണ് ആർപി ഹൈറ്റ്സ് സ്ഥിതി ചെയ്യുന്നത്. 1.3 മില്യൻ ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. എന്നുവച്ചാൽ ഏകദേശം കുറഞ്ഞത് ഇന്ത്യൻമണി 2.6 കോടി രൂപ വിലവരും. പ്രമുഖ മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണ് ആർപി ഹൈറ്റ്സ്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാൽ തൊട്ടടുത്തായി ബുർജ് ഖലീഫ കാണാം എന്നതാണ് മറ്റൊരു പ്രത്യേകത.

പുതിയ വീട്ടിലെ ആദ്യ അതിഥിയായി മോഹൻലാലിന്റെ ആദ്യ സിനിമയായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാല സുഹൃത്തുമായ അശോക് കുമാറും കുടുംബവുമായിരുന്നു. അശോകിന്റെ ഭാര്യ ബീന ലാലേട്ടന്റെ വീട്ടിൽ എത്തിയ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഈ ചിത്രങ്ങളിലൂടെയാണ് അപ്പാർട്ട്മെന്റിന്റെ കൂടുതൽ വിശേഷങ്ങൾ ആരാധകർ അറിഞ്ഞു തുടങ്ങിയത്. മനോഹരമായ വോൾപേപ്പറുകളും വുഡൻ ഫ്ളോറിങ്ങും വിശാലമായ ബാൽക്കണിയുമെല്ലാം ചിത്രത്തിൽ കാണാമായിരുന്നു. അതേസമയം 2011 ൽ താരം ബുർജ് ഖലീഫയിൽ ഫ്ലാറ്റ് വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെന്നൈയിൽ കടൽത്തീരത്തോട് ചേർന്ന വീട്ടിലാണ് മോഹൻലാൽ ലോക്ഡൗൺ കാലം ചെലവഴിച്ചത്. എറണാകുളത്തും താരത്തിന് വീടുണ്ട്. എളമക്കരയിലെ വീട്ടിൽ കൃഷി ചെയ്യാനും താരം സമയം വിനിയോഗിച്ചു. ഈ ചിത്രങ്ങൾ എല്ലാം തന്നെ ലാലേട്ടൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

 

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago