entertainment

ഇത്തരത്തിലുള്ള നിസ്വാര്‍ത്ഥ നടപടികളാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്, രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

കേരളത്തെ ഒന്നാകെ ഉലച്ചിരിച്ചിരിക്കുകയാണ് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനാപകടവും രാജമലയിലെ മണ്ണിടിച്ചില്‍ ദുരന്തവും. ഇവിടെ രണ്ടിടത്തും രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയത് നാട്ടുകാര്‍ ആയിരുന്നു. കോവിഡിനെയും ശക്തമായ മഴയെയും വകവയ്കക്കാതെ ജനങ്ങള്‍ കൈ മെയ് മറന്ന് സഹായിക്കാന്‍ പാഞ്ഞെത്തി. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

കൊവിഡിലും പ്രതികൂല കാലാവസ്ഥയിലും ജീവനുകള്‍ രക്ഷിക്കാന്‍ കിണഞ്ഞുപരിശ്രമിച്ചവരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രശംസിക്കുകയായിരുന്നു നടന്‍. അവരോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാലിന്റെ പോസ്റ്റ്

എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു, മഹാമാരി സാഹചര്യത്തിലും രണ്ടാമതൊന്നാലോചിക്കാതെ കരിപ്പൂരിലും രാജമലയിലും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നന്ദി. ഇത്തരത്തിലുള്ള നിസ്വാര്‍ത്ഥ നടപടികളാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും രാജമലയില്‍ രക്ഷാപ്രവര്‍ത്തകര്‍ കഴിവിന്റെ പരമാവധി ശ്രമം തുടരുകയാണ്. പരിക്കേറ്റവര്‍ക്ക് അതിവേഗ രോഗമുക്തി ആശംസിക്കുന്നു. പ്രാര്‍ത്ഥനകള്‍.

കഴിഞ്ഞ ദിവസം തന്നെ നിരവധി താരങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഷെയ്ന്‍ നിഗം തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

Karma News Network

Recent Posts

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

31 mins ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

46 mins ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

49 mins ago

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

1 hour ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട്: പന്തീരങ്കാവിലെ നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനകേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍…

2 hours ago

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

2 hours ago