കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന് മോഹന്‍ലാല്‍. പ്രഭാഷകനും എഴുത്തുകാരനുമായ ആര്. രമാനന്ദിനൊപ്പമാണ് മോഹന്‍ലാല്‍ കൊല്ലൂരിലെത്തിയത്. ഷൂട്ടിങ് തിരക്കിനിടയില്‍ നിന്നും ദേവിയെ ദര്‍ശിക്കാനെത്തിയ താരത്തെ കണ്ട മറ്റ് തീര്‍ത്ഥാടകരും ഞെട്ടി.
മൂകാംബിക ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ കെ.എന്‍ സുബ്രഹ്മണ്യ അഡിഗയുടെ കാര്‍മികത്വത്തില്‍ കൊടിമരച്ചുവട്ടില്‍ പ്രത്യേക പൂജകളും നടന്നു.
പരമ്പരാഗത വേഷം ധരിച്ചാണ് ഇരുവരും ക്ഷേത്രത്തിലേക്ക് എത്തിയത്. ആദ്യം കുടജാത്രിയിൽ എത്തിയ ശേഷമാണ് മോഹൻലാൽ ക്ഷേത്രത്തിലേക്ക് പോയത്. കുടജാദ്രിയിലെ ശങ്കരപീഠത്തിൽ ഏറെ നേരം അദ്ദേഹം ധ്യാനനിമഗ്നനായി ഇരിക്കുകയും ചെയ്തു. അതിന്റെ ചിത്രങ്ങൾ രാമാന്ദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘താരാനവമിക്ക് വിണ്ണിലെ താരകങ്ങൾക്ക് താഴെ മണ്ണിലെ താരമോടൊപ്പം സർവ്വജ്ഞ പീഠത്തിൽ’ എന്ന തലക്കെട്ടിനൊപ്പം മോഹന്‍ലാലിനൊപ്പം കുടജാദ്രിയില്‍ നിന്നുള്ള ചിത്രവും ആര് രമാനന്ദ് പങ്കുവെച്ചിട്ടുണ്ട്. കർണാടകയിലെ ബൈന്ദൂർ താലൂക്കിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്താണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവശക്തി ഐക്യരൂപത്തിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില് നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…