entertainment

9,500ചതുരശ്ര അടിയിൽ കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി മോഹൻലാൽ

കൊച്ചി കുണ്ടന്നൂരിൽ പുത്തൻ ഫ്ളാറ്റ് സ്വന്തമാക്കി മോഹൻലാൽ. ബുധനാഴ്ചയായിരുന്നു ഫ്ലാറ്റിന്റെ പാലുകാച്ചൽ. 15, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്ര അടിയുള്ള ഫഌറ്റ് അധ്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ്. ബുധനാഴ്ചയായിരുന്നു പാലുകാച്ചൽ. ക്ഷണിക്കപ്പെട്ട അൻപതോളം ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

നടന്റെ തേവരയിലെ വീടിന്റെ അറ്റകുറ്റപ്പണികളും നടന്നുവരികയാണ്. അത് ഔട്ട്ഹൗസാക്കി മാറ്റുമെന്നാണ് വിവരം. ഗസ്റ്റ് ലിവിങ് , ഡൈനിങ്, പൂജാ റൂം, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ എന്നിവയാണ് താഴത്തെ നിലയിൽ സജീകരിച്ചിരിക്കുന്നത്. പാചകത്തിൽ പരീക്ഷണങ്ങൾ നടത്താറുള്ള താരം അത്യാധുനിക സൗകര്യങ്ങളോടെ വിപുലമായാണ് കിച്ചൻ ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികൾ ഫ്‌ളാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമും തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

ലാംബ്രട്ട സ്‌കൂട്ടറാണ് ഫ്ലാറ്റിന്റെ ഒരു ഹൈലൈറ്റ്. രാജാവിന്റെ മകൻ സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന 2255 നമ്പറുള്ള സ്‌കൂട്ടറർ ഫ്ലാറ്റിന്റെ എൻട്രൻസിൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇട്ടിമാണി സിനിമയിൽ താരം ഉപയോഗിച്ച സ്‌കൂട്ടർ കൂടിയാണിത്. രാജാവിന്റെ മകൻ സിനിമയിൽ ലാൽ പറയുന്ന ഹിറ്റ് ഡയലോഗായ ”മൈ ഫോൺ നമ്പർ ഈസ് 2255” ഓർമ്മിപ്പിക്കും വിധം എം.എൽ -2255 നമ്പരാണ് വണ്ടിക്ക് ഇട്ടിരിക്കുന്നത്. ഇതിന് രൂപഭംഗിവരുത്തി ഫ്ളാറ്റിന്റെ ആദ്യ നിലയിൽ സ്ഥാപിച്ചിരിക്കയാണ്.

അടുത്തിടെ മോഹൻലാലിനെ തേടി കേന്ദ്ര സർക്കാരിന്റെ അംഗീകാരം എത്തിയിരുന്നു. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനായിരുന്നു താരത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് ആണ് സർട്ടിഫിക്കറ്റ് നൽകിയത്.

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

12 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

31 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

56 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago