entertainment

ഈ ദിവസം എങ്കിലും മറക്കാതിരിക്കുക, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ് എന്നായിരുന്നു ആ കുറിപ്പ്

മോഹൻലാലിനെപ്പോലെ തന്നെ കുടുംബാം​ഗങ്ങളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. എല്ലാ സ്നേഹത്തോടെയും പിന്തുണയോടെയും മോഹൻലാലിന് കരുത്തു പകരുന്ന അദ്ദേഹത്തിന്റെ പ്രിയ പത്നി സുചിത്രയോടും മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സ്നേഹമാണ്.1988 ഏപ്രിൽ 28നാണ് മോഹൻലാൽ സുചിത്രയെ വിവാഹം കഴിക്കുന്നത്. പ്രശസ്ത തമിഴ് നടനും നിർമ്മാതാവുമായി ബാലാജിയുടെ മകളാണ് സുചിത്ര.

ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ മോഹൻലാൽ അതിഥി ആയെത്തിയപ്പോഴുള്ള വീഡിയോയിലെ ഒരു ഭാഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ വാർഷിക ദിനത്തിൽ ഭാര്യ നൽകിയ അപ്രതീക്ഷിതവും മറക്കാൻ പറ്റാത്തതുമായ സമ്മാനത്തെ കുറിച്ചും പറഞ്ഞ വാക്കുകളെ കുറിച്ചും ആണ് വിഡിയോയിൽ അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

‘ഞാൻ ഒരിക്കൽ ദുബായിക്ക് പോകുവാണ്. എന്റെ കൂടെ കാറിൽ എന്നെ എയർപോർട്ടിൽ വിടാൻ എന്റെ ഭാര്യയും വന്നു. ഞാൻ യാത്ര പറഞ്ഞു പിരിഞ്ഞു. എയർപോർട്ടിലെ ലോഞ്ചിൽ ഞാൻ ഇരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോൺ കോൾ വന്നു. എന്റെ ഭാര്യ എന്നെ വിളിച്ചിട്ട് ബാഗിന്റെയുള്ളിൽ ഒരു കാര്യം വച്ചിട്ടുണ്ട് നോക്കണമെന്ന് പറഞ്ഞു. ഞാൻ എന്താണ് എന്ന് ചോദിച്ചു.

നോക്കിയാ മതിന്നു ആയിരുന്നു മറുപടി. എന്റെ കയ്യിൽ ഉള്ള ചെറിയ ബാഗിൽ ആയിരുന്നു. ഞാൻ ബാഗ് തുറന്നു നോക്കിയപ്പോൾ അത് ഒരു ഗിഫ്റ്റ് ആയിരുന്നു. ഗിഫ്റ്റ് ബോക്‌സിനുള്ളിൽ ഒരു മോതിരം ആയിരുന്നു. അതിനോടൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു. ഈ ദിവസം എങ്കിലും മറക്കാതിരിക്കുക, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ് എന്നായിരുന്നു ആ കുറിപ്പിൽ.

എനിക്ക് ഭയങ്കര സങ്കടം തോന്നി. അതിൽ നിന്നും ഞാൻ മനസിലാക്കിയത് ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാത്ത ആളാണ് ഞാൻ എന്നായിരുന്നു. ഈ ദിവസമെങ്കിലും ഓർത്തിരിക്കൂ എന്ന് എന്നോട് പറഞ്ഞപ്പോൾ ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ ആണല്ലോ വലിയ വലിയ കാര്യങ്ങൾ ആയി മാറുന്നത്. അതിനുശേഷം ഇതുവരെ ഞാൻ ആ ദിവസം മറന്നിട്ടില്ല’ എന്നും മോഹൻലാൽ പറഞ്ഞു.

1988 ഏപ്രിൽ 28നായിരുന്നു തമിഴ് നിർമാതാവ് ബാലാജിയുടെ മകൾ സുചിത്രയും ആയി മോഹൻലാലിന്റെ വിവാഹം നടന്നത്. മോഹൻലാലിന്റെ കടുത്ത ആരാധികയായിരുന്ന സുചിത്ര അദ്ദേഹത്തിന് കത്തുകളും കാർഡുകളും അയക്കുമായിരുന്നു എന്നും ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതാണ് എന്നൊക്കെ റിപ്പോർട്ടുകൾ ഇവരുടെ വിവാഹ ശേഷം വന്നിരുന്നു.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

4 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

14 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

32 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

36 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago