national

വികസനത്തിന്റെ പുതിയ പാതകളിലൂടെ നമ്മളെ നയിക്കുവാൻ ശ്രീധരൻ സാറിന്റെ സേവനം നമുക്ക് ഇനിയും ആവശ്യമുണ്ട്, ആശംസകളുമായി മോഹൻലാൽ

ബിജെപിക്കാർക്ക് വളരെ വിജയ പ്രതീക്ഷയുള്ള സ്ഥാനാർത്ഥിയാണ് മെട്രോമാൻ ഇ ശ്രീധരൻ. നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ ഈ ശ്രീധരന്റെ പ്രചരണാർത്ഥം കേരളത്തിലെത്തി. ഇപ്പോളിതാ മലയാളത്തിന്റെ മഹാതാരം മോഹൻലാലും ഇ ശ്രീധരന് പിന്തുണയുമായി രം​ഗത്തെത്തി. ശ്രീധരൻ ഓരോ ഭാരതീയന്റെയും അഭിമാനമാണ്. അത്തരത്തിലുള്ള ഒരു വ്യക്തിത്വത്തിന്റെ സേവനം ഈ നാടിന് വേണ്ടതാണെന്നും ആശംസ വിഡിയോയിൽ മോഹൻലാൽ പറയുന്നു.

ഏൽപ്പിച്ച ജോലി സമയത്തിന് മുൻപേ പൂർത്തിയാക്കി ബാക്കി വരുന്ന തുക സർക്കാരിനെ തിരികെ ഏൽപ്പിക്കുന്ന കറ കളഞ്ഞ വ്യക്തിത്വം, ഭാരതം പദ്മവിഭൂഷൺ നൽകി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാൻ ശ്രീ ഇ ശ്രീധരൻ സാർ. വികസനത്തിന്റെ പുതിയ പാതകളിലൂടെ നമ്മളെ നയിക്കാൻ കഴിയുന്ന വ്യക്തിയാണ് ശ്രീധരനെന്നും മോഹൻലാൽ പറഞ്ഞു

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ

‘ഓരോ ഭാരതീയനും അഭിമാനിക്കാൻ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ട്, ഇ ശ്രീധരൻ സർ. കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 44 ദിവസം കൊണ്ട് പുനർ നിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയ്ൽവേ കരിങ്കൽ തുരങ്കണങ്ങളിലൂടെ യാധാർത്ഥ്യമാക്കിയ ധീക്ഷണശാലി. ഡൽഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത രാഷ്ട്ര ശിൽപി. ഏൽപ്പിച്ച ജോലി സമയത്തിന് മുൻപേ പൂർത്തിയാക്കി ബാക്കി വരുന്ന തുക സർക്കാരിനെ തിരികെ ഏൽപ്പിക്കുന്ന കറ കളഞ്ഞ വ്യക്തിത്വം, ഭാരതം പദ്മവിഭൂഷൺ നൽകി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാൻ ശ്രീ ഇ ശ്രീധരൻ സാർ. വികസനത്തിന്റെ പുതിയ പാതകളിലൂടെ നമ്മളെ നയിക്കുവാൻ ശ്രീധരൻ സാറിന്റെ സേവനം നമുക്ക് ഇനിയും ആവശ്യമുണ്ട്. ശ്രീധരൻ സാറിന് എന്റെ വിജയാംശംസകൾ.’

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

9 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

14 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

16 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

42 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

57 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago