entertainment

ഭക്ഷണം പാകം ചെയ്തും ഒരുമിച്ചിരുന്ന് കഴിച്ചും ലാലേട്ടനും പ്രണവും, ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാലും പ്രണവ് മോഹൻലാലും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവരാണ്. മോഹൻലാലും പ്രണവും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പ്രണവിനൊപ്പം ഭക്ഷണം പാകം ചെയ്യുകയും ഒന്നിച്ചിരുന്നു കഴിക്കുകയും ചെയ്യുന്ന മോഹൻലാലാണ് ചിത്രത്തിന്റെ പ്രധാന ആഘർഷണം. യാത്രകളെ സ്നേഹിക്കുന്ന പ്രണവ് തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പങ്കുവച്ച ഒരു റീൽ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രണവ് നായകനായെത്തിയ ഹൃ​ദയവും ആദിയും ഇരുപത്തിയൊന്നാം നൂറ്റാണ്ടുമെല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം പുറത്തിറങ്ങിയതോടെ ആരാധകരും ഏറി. ചെറിയപ്രായത്തിൽ തന്നെ പ്രണവം പോകാത്ത രാജ്യങ്ങളുമില്ല. ഒറ്റയ്ക്കുള്ള യാത്രകളാണ് ഏറെയും. ഹിമാലയൻ വഴികളിലൂടെ കഠിനമായ സാഹസിക യാത്രകൾ നടത്തിയത് പല വിഡിയോകളിലൂടെ കണ്ടിട്ടുമുണ്ട്.

പ്രണവിന്റെ ലാളിത്യത്തെ കുറിച്ചുള്ള പല സോഷ്യൽ മീഡിയ പോസ്റ്റുകളും മുൻപ് വൈറലായിട്ടുണ്ട്. ജാഡയില്ലാതെ, എല്ലാവരോടും വളരെ സ്‌നേഹത്തിലും സൗമ്യതയിലും പെരുമാറുന്ന താരമെന്നാണ് പ്രണവിനെ കുറിച്ച് ആരാധകർ പറയുന്നത്. പ്രണവിന്റെ യാത്രകളോടുള്ള താൽപര്യത്തെക്കുറിച്ചും ആരാധകരും സുഹൃത്തുക്കളും സംസാരിക്കാറുണ്ട്. പുനർജനി എന്നീ സിനിമകളിൽ ബാല താരമായി ആയാണ് പ്രണവ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ അസി.ഡയറക്ടറാകുകയും ചെയ്‌തിരുന്നു.

Karma News Network

Recent Posts

മോദി 3.0 ; നൂറുദിന കർമ്മ പരിപാടികൾ, അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ്പോൾ ഫലം വന്നതിനു പിന്നാലെ അവലോകന യോ​ഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വീണ്ടും അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കേണ്ട നൂറുദിന…

5 mins ago

എക്സിറ്റ് പോൾ ഫലങ്ങൾ, ഗൈരളി സ്റ്റുഡിയോയിൽ വല്യേട്ടന്റെ സിഡിക്കായി തിരച്ചിൽ, പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ . സാധാരണയായി…

7 mins ago

സിനിമയില്‍ അവസരം കിട്ടിത്ത ചില പൊട്ടന്മാര്‍ റിവ്യൂ പറയുന്നുണ്ട്, ഇവരെ കൈയ്യില്‍ കിട്ടിയാന്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുക- ജോയ് മാത്യു

റിവ്യൂ ബോംബിംഗിനെതിരെ പ്രതികരിച്ച് നടനും സംവിദായകനുമായ ജോയ് മാത്യു. സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍…

22 mins ago

മന്ത്രിയാകാനുള്ള സാഹചര്യം അനുകൂലം, കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ ലഭിച്ചാൽ നിരസിക്കില്ല, തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: ഇത്തവണ സാഹചര്യം അനുകൂലമാണ്, കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ വന്നാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി.…

40 mins ago

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, നടത്തിയവര്‍ക്ക് ഭ്രാന്ത് എന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എക്‌സിറ്റ് പോള്‍ സര്‍വേ…

49 mins ago

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട, 16 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വൻ കഞ്ചാവ് വേട്ട, യുവാവ് അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ്…

1 hour ago