entertainment

രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു, മോഹൻലാൽ

രാമായണമാസ ആശംസകൾ നേർന്ന് മോഹൻലാൽ. ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ആശംസകൾ നേർന്നിരിക്കുന്നത്. ശ്രീരാമന്റെ ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മോഹൻലാലിന്റെ പോസ്റ്റ് ഇങ്ങനെ : രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു.ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ! ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ! ഏവർക്കും ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നു’

എല്ലാ ദിനവും രാമായണം വായിക്കുന്നതിനാൽ കർക്കടക മാസത്തിനെ രാമായണ മാസമെന്നും പറയുന്നു. രാമായണ മാസാചരണം കർക്കിടകത്തിലെ ദുസ്ഥിതികൾ നീക്കി മനസ്സിനു ശക്തി പകരും എന്നാണ് വിശ്വാസം. ഈ മാസം വിശ്വാസികളായ ഹിന്ദുക്കളുടെ വീടുകളിൽ ഗൃഹനാഥനോ ഗൃഹനാഥയോ വിളക്ക് കത്തിച്ച് വച്ച് രാമായണം പാരായണം ചെയ്യും. അത്യന്തം ദുഃഖം നിറഞ്ഞതാണ്‌ രാമകഥ. അതായത് രാമായണം വായിക്കുമ്പോൾ അതിലെ ശോകഭാവം നാം ഉൾക്കൊള്ളുന്നുവെന്നർത്ഥം.

അവതാര പുരുഷനായ ശ്രീരാമനു പോലും ഒട്ടേറെ വേദനകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോകേണ്ടി വന്നു അപ്പോൾ സാധാരണ മനുഷ്യരുടെ ആകുലതകൾക്ക് എന്ത് പ്രസക്തി എന്ന ചിന്ത സാധാരണ മനുഷ്യർക്ക് ഉണ്ടാകും.ഈ ചിന്ത വിശ്വാസികൾക്ക് കഠിനതകൾ കടക്കാൻ അത്യന്തം ആത്മബലം നൽകുന്ന ഒന്നാണ്. മനസിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കർക്കിടകത്തിൽ നിർബന്ധമാക്കുന്നത്‌.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago