entertainment

ഇച്ചാക്കയ്ക്ക് ഒപ്പം, മമ്മൂട്ടിയുടെ വീട്ടില്‍ എത്തി മോഹന്‍ലാല്‍, ആവേശ കൊടുമുടിയില്‍ സോഷ്യല്‍മീഡിയ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും ഫാന്‍സുകാര്‍ പരസ്പരം മോശം പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുമെങ്കിലും ഇവര്‍ ഉറ്റ സുഹൃത്തുക്കളാണ്. പല പ്രാവശ്യം തങ്ങളുടെ സൗഹൃദത്തിന്റെ ആഴം താര രാജാക്കന്മാര്‍ വ്യക്തമാക്കിയിട്ടും ഉള്ളതാണ്. ഇരുവരും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെയധികം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോള്‍ മോഹന്‍ലാല്‍ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ ലോകത്തെ പിടിച്ചു കുലുക്കുന്നത്.

മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം പകര്‍ത്തിയ ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. താരരാജാക്കന്മാര്‍ ഒന്നിച്ച് എത്തിയ ചിത്രം ആരാധകര്‍ ആഘോഷമാക്കിയിട്ടുമുണ്ട്. കൊച്ചിയിലെ മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മോഹന്‍ലാല്‍. ഈ സമയം പകര്‍ത്തിയതാണ് ചിത്രങ്ങള്‍. മമ്മൂട്ടിയുടെ വീട്ടില്‍ മണിക്കൂറുകള്‍ ചിലവഴിച്ച ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്. ഇച്ചാക്കയ്‌ക്കൊപ്പം എന്ന തലക്കെട്ടോട് കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ കല്യാണത്തിനെത്തിയപ്പോള്‍ രണ്ട് സൂപ്പര്‍ താരങ്ങളും ചേര്‍ന്നെടുത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടി പങ്കുവച്ച മുടിയും താടിയും വളര്‍ത്തിയ പുതിയ ലുക്കും വൈറലായിരുന്നു.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

26 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

30 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

32 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

59 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago