entertainment

ഒത്തൊരുമിച്ച് 34 വർഷം, ലാലേട്ടനും സുചിത്രയ്‍ക്കും ഇന്ന് വിവാഹവാർഷികം

മോഹൻലാലിനെപ്പോലെ തന്നെ കുടുംബാം​ഗങ്ങളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. എല്ലാ സ്നേഹത്തോടെയും പിന്തുണയോടെയും മോഹൻലാലിന് കരുത്തു പകരുന്ന അദ്ദേഹത്തിന്റെ പ്രിയ പത്നി സുചിത്രയോടും മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സ്നേഹമാണ്.

മോഹൻലാലും സുചിത്രയും വിവാഹിതരായിട്ട് 33 വർഷം. പതിവ് തെറ്റിക്കാതെ ലാലേട്ടനും ചേച്ചിക്കും ആശംസകൾ അറിയിച്ച് ആരാധകരെത്തിയിട്ടുണ്ട്. മോഹൻലാൽ ഇതേക്കുറിച്ച് ഒന്നും പോസ്റ്റ് ചെയ്തില്ലെങ്കിലും ആരാധകർ ഇത് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. 1988 ഏപ്രിൽ 28ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. മമ്മൂട്ടിയും സുരേഷ് ഗോപിയുമുൾപ്പടെ സിനിമാലോകം ഒന്നടങ്കം മോഹൻലാലിന്റെ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു.

നിർമാതാവ് കെ ബാലജിയുടെ മകളായ സുചിത്രയെ മോഹൻലാലുമായി വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ഇരുവരുടെയും ജാതകം ചേരില്ലെന്ന് കണ്ടതോടെ വിവാഹം വേണ്ടെന്ന് ഇരുകുടുംബങ്ങളും തീരുമാനിച്ചു. വിവാഹം നടക്കില്ലെന്ന് അറിഞ്ഞതോടെ മോഹൻലാൽ വീണ്ടും അഭിനയത്തിലേക്കും സുചിത്ര ചെന്നൈയിലേക്കും തിരിച്ച് പോയി. അങ്ങനെ ആ ആലോചന അവിടെ അവസാനിച്ചു. നാളുകൾക്കുള്ളിൽ മോഹൻലാൽ ആ പ്രൊപ്പോസലിനെ കുറിച്ച് മറന്നിരുന്നു.

രണ്ട് വർഷങ്ങൾക്കിപ്പുറും സുചിത്ര അവരുടെ ബന്ധുക്കളുടെ കോഴിക്കോടുള്ള വീട്ടിലെത്തി. അങ്ങനെ വീണ്ടും സുചിത്രയുടെ വിവാഹാലോചന മോഹൻലാലിന് വീണ്ടും ലഭിച്ചു. ഇരുവരുടെയും ജാതകം നോക്കിയതിൽ തെറ്റ് പറ്റിയതാണെന്ന് പിന്നീട് മോഹൻലാൽ മനസിലാക്കി. മാത്രമല്ല കഴിഞ്ഞ രണ്ട് വർഷവും സുചിത്ര തനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. അക്കാര്യം അറിഞ്ഞതോടെ താരത്തിന് മറുപടി പോലും പറയാൻ സാധിച്ചില്ല. സിനിമയിൽ ഒരുപാട് പ്രണയിക്കുന്നതായി അഭിനയിച്ചിട്ടുണ്ടെങ്കിലും സുചിത്രയിൽ നിന്നും ലഭിച്ചത് വിചിത്രമായൊരു അനുഭവം ആയിരുന്നു. അങ്ങനെ ഇരുവരും ജീവിതത്തിൽ ഒന്നിച്ചു.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

32 seconds ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 min ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

32 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

50 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago