entertainment

മമ്മൂട്ടിക്ക് ഉമ്മ കൊടുത്ത് മോഹന്‍ലാലിന്റെ ജന്മദിനാശംസ

മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടിക്ക് ഇന്ന് പിറന്നാളാണ്.69 വയസ് തികഞ്ഞിരിക്കുന്ന മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ പങ്കുവെച്ച് പലരും രംഗത്ത് എത്തുന്നുണ്ട്.സഹതാരങ്ങളും ആരാധകരും ബന്ധുക്കളും എല്ലാവരും മമ്മൂക്കയുടെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ടിരിക്കുകയാണ്.എന്നാല്‍ ഏവരും കാത്തിരിക്കുന്നത് താരരാജാവ് മോഹന്‍ലാലിന്റെ ആശംസ എങ്ങനെ ആയിരിക്കും എന്ന് അറിയാനാണ്.ഒടുവില്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ രംഗത്തെത്തി.മമ്മൂട്ടിക്ക് ഉമ്മ നല്‍കിയാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.ഇരുവരും ഒരുമിച്ച് അഭിനയിച്ച നമ്പര്‍ 20 മദ്രാസ് മെയ്ല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് മോഹന്‍ലാല്‍ ഉമ്മ വെയ്ക്കുന്ന ചിത്രമാണ് നടന്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചത്. ‘പ്രിയപ്പെട്ട ഇച്ചാക്ക,നല്ലൊരു പിറന്നാള്‍ ദിനം നേരുന്നു,എന്നും സ്‌നേഹം മാത്രം.ദൈവം അനുഗ്രഹിക്കട്ടെ.’ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചു. മോഹന്‍ലാലിന്റെ പിറന്നാള്‍ സന്ദേശം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.ആയിരക്കണക്കിന് ആളുകളാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ പോസ്റ്റിനു താഴെ പ്രതികരണവുമായി എത്തിയത്.നേരത്തെ മോഹന്‍ലാലിന്റെ പിറന്നാളിന് വിഡിയോ സന്ദേശവുമായാണ് മമ്മൂട്ടി എത്തിയത്.മോഹന്‍ലാല്‍ സഹോദരതുല്യനെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.അന്ന് മമ്മൂട്ടി വീഡിയോയില്‍ പറഞ്ഞത് ഇങ്ങനെ,ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട് 39 വര്‍ഷങ്ങള്‍ കഴിഞ്ഞു.പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്.ആ പരിചയം,ദാ ഇന്നു വരെ. എന്റെ സഹോദരങ്ങള്‍ വിളിക്കുന്നതുപോലെയാണ് ലാല്‍ എന്നെ സംബോധനെ ചെയ്യുന്നത്.’ഇച്ചാക്കാ’.പലരും അങ്ങനെ ആലങ്കാരികമായി വിളിക്കുമ്പോളും എനിക്ക് അത്ര സംതൃപ്തി തോന്നാറില്ല.ലാല്‍ വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം.എന്റെ സഹോദരങ്ങളില്‍ ഒരാളെന്ന തോന്നല്‍.സിനിമയില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു പേരായിരുന്നു,രണ്ടുപേരുടെയും കൂടെ ചേര്‍ത്തുവച്ച് ഒരുപേര്.’‘അന്ന് സിനിമയോട് ഗൗരവമായ സമീപനമുണ്ടായിരുന്നെങ്കിലും ജീവിതത്തോട് അങ്ങനെയൊരു സമീപനമായിരുന്നില്ല.പരീക്ഷ വരുമ്പോള്‍ മാത്രം പഠിക്കുന്ന വിദ്യാര്‍ഥികളെപ്പോലെ തൊഴിലില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.അങ്ങനെയുള്ള പരീക്ഷകളില്‍ സാമാന്യം നല്ല മാര്‍ക്കും കിട്ടി.അതുകൊണ്ടാണ് ഇപ്പോഴും ആളുകള്‍ സ്‌നേഹിക്കുന്ന നടന്മാരായി മാറിയത്.അതിനു ശേഷമുള്ള യാത്ര വളരെ നീണ്ടതായിരുന്നു.ചില്ലറ പരിഭവങ്ങളും പിണക്കങ്ങളും നേരിട്ട് കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞുപോകുന്നത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്.എന്റെ മകളും മകന്റെയും വിവാഹം ലാല്‍,സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി.അപ്പുവിനെ ആദ്യമായി സിനിമയിലേക്ക് അവതരിപ്പിക്കും മുമ്പ് എന്റെ വീട്ടില്‍ വന്ന് അനുഗ്രഹം വാങ്ങി,എന്റെ സ്‌നേഹം വാങ്ങി,പ്രാര്‍ഥനകള്‍ കൊണ്ടുപോയി.അതിനപ്പുറത്തേക്ക് നമ്മള്‍ തമ്മില്‍ സിനിമയേക്കാള്‍ വലിയ സൗഹൃദം വളര്‍ന്നിരുന്നു.”ഈ യാത്ര നമുക്ക് തുടരാം.പുഴയൊഴുകുന്നത് പോലെ,കാറ്റ് വീശുന്നത് പോലെ.നമ്മുടെ ജീവിതപാഠങ്ങള്‍ നമുക്ക് ശേഷം വരുന്നവര്‍ക്ക് അറിഞ്ഞ് മനസിലാക്കാനുള്ള പാഠങ്ങളാകട്ടെ,മലയാളത്തിന്റെ അത്ഭുത കലാകാരന്,ലാലിന് മലയാളികളുടെ ലാലേട്ടന്,മലയാള സിനിമ കണ്ട മഹാനായ നടന്,പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍.’

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

6 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…

13 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

46 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

48 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago