ചവറ : ചവറ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഷിബു ബേബി ജോണ്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ആണ് മോഹന്‍ലാല്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘നന്ദി ലാല്‍’ എന്ന് കുറിച്ചു കൊണ്ടാണ് ഷിബു ബേബി ജോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ വാക്കുകള്‍:
‘വ്യവസായത്തിനും കൃഷിക്കും ഒരുപോലെ പ്രാധാന്യമുള്ള കൊല്ലം. തോട്ടണ്ടി വ്യവസായം, കരിമണല്‍, മത്സ്യബന്ധനം ഇവയ്ക്ക് പ്രാധാന്യമുള്ള ചവറ മണ്ഡലം ഈ മണ്ഡലത്തിന്റെ സ്വന്തമായിരുന്നു മണ്മറഞ്ഞ ബേബി ജോണ്‍ സര്.
അദ്ദേഹത്തിന്റെ മകന് ഷിബു ബേബി ജോണ്‍ ഒരു രാഷ്ട്രീയക്കാരന് എന്നതില്‍ ഉപരി എന്റെ അടുത്ത സുഹൃത്താണ്. അച്ഛനെ പോലെ തന്നെ പരിചയ സമ്ബന്നനായ രാഷ്ട്രീയക്കാരനായും കാര്യപ്രാപ്തിയുള്ള മന്ത്രിയായും ഷിബുവിനെ നമുക്കൊക്കെ അറിയാവുന്നതാണ്.
തന്റെ മണ്ഡലത്തോട് അദ്ദേഹത്തിനുള്ള കരുതലിനെ പറ്റിയും നാട്ടുകാര്‍ക്ക് അറിയാവുന്നതാണ്. നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റ് എന്തുമുള്ളു ഷിബുവിന് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
നാടിന്റെ വികസനത്തെ പറ്റി ഭാവിയെ പറ്റി ഒക്കെ ഒരുപാട് സ്വപ്നം കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ചങ്ങാതിയായ എന്റെ സഹോദര തുല്യനായ ഷിബുവിന് എല്ലാവിധ ആശംസകളും ഞാന്‍ നേരുന്നു.’
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…