entertainment

ചേച്ചി ഇപ്പോഴും വെന്റിലേറ്ററിൽ, സഹായിക്കാതെ സിനിമ മേഖല

കഴിഞ്ഞ ദിവസമാണ് നടി മോളി കണ്ണമാലിയിൽ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് സാമൂഹ്യ പ്രവർത്തകയും ബിഗ്ഗ് ബോസ് താരവുമായ ദിയ സന സോഷ്യൽ മീഡിയയിയ്ൽ പങ്കിട്ടത്. ആശുപത്രിയിൽ നിന്നുമുള്ള നടിയുടെ ഫോട്ടോ സഹിതം സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് ദിയ സനയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.

ഇപ്പോളിതാ മോളി കണ്ണമാലിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നുവെന്ന് വീണ്ടും ആവർത്തിക്കുകയാണ് ദിയ സന. ‘മോളി കണ്ണമാലി ചേച്ചിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു… ഓരോ ദിവസവും 14000 രൂപയായിരുന്നു ഹോസ്പിറ്റൽ ചെലവ്. ഇന്ന് മുതൽ അത് 20000 രൂപ യിൽ കൂടുതലാണ്.ഞാനിട്ട പോസ്റ്റുമായി ബന്ധപ്പെട്ടും മറ്റു ചിലരുടെ സഹായവുമായി ഒക്കെ വളരെ കുറച്ച് എമൗണ്ട് മാത്രമേ വന്നിട്ടുള്ളൂ എന്നാണ് ജോളി (മകൻ) അറിയിച്ചേക്കുന്നത്…

ജോളി ചേച്ചിയെ കയറി കണ്ട് സംസാരിച്ചു എന്ന് പറഞ്ഞു കരയുന്നുണ്ടായിരുന്നു… സിനിമ മേഖലയിലും മറ്റുമുള്ള പല സംഘടനകളിലും ഒക്കെ വിളിച്ചു വിവരം ജോളി അറിയിച്ചു, പക്ഷെ, ഒരു സഹായവും ഉണ്ടായില്ല… പ്രിയപ്പെട്ടവരേ, ചേച്ചിയുടെ ആരോഗ്യസ്ഥിതി നല്ല മോശമാണ്… ചേച്ചിയുടെ കുടുംബം ചേച്ചിയുടെ കൂടെയുണ്ട്.. അവരെ കൊണ്ട് കൂട്ടിയാൽ കൂടുന്നില്ല എന്ന് വീണ്ടും അറിയിച്ചതിന്മേലാണ് ഈ പോസ്റ്റ്‌… ദയവുണ്ടാകണം… എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാകണം…’.– ദിയ സന സോഷ്യൽ മീഡിയയിൽ കുറിച്ചു.

കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടർന്നാണ് മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. തന്റേതായ ശൈലി കൊണ്ട് മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി , ചെറിയ വേഷങ്ങളിൽ ബിഗ് സ്ക്രീനിലും എത്തി . തന്റേതായ ശൈലി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുവാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago