entertainment

മോളി കണ്ണമാലി തിരികെ ജീവിതത്തിലേക്ക്, ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റി

കഴിഞ്ഞ ദിവസമാണ് നടി മോളി കണ്ണമാലിയിൽ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് സാമൂഹ്യ പ്രവർത്തകയും ബിഗ്ഗ് ബോസ് താരവുമായ ദിയ സന സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. ആശുപത്രിയിൽ നിന്നുമുള്ള നടിയുടെ ഫോട്ടോ സഹിതം സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് ദിയ സനയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.

ഇപ്പോൾ നടി ജീവിതത്തിലേക്ക് തിരികെ വരികയാണെന്ന സന്തോഷ വാർത്തയാണ് സന പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. അടുത്തിടെ മോളി കണ്ണമാലിയുടെ അസുഖത്തെ കുറിച്ച് ദിയ സംസാരിച്ചിരുന്നു. ഇപ്പോൾ ആശുപത്രിയിൽ പോയി നടിയെ നേരിട്ട് കണ്ടതിനെ കുറിച്ചടക്കം ദിയ പറയുന്നു.

‘മോളി കണ്ണമാലി ചേച്ചിയെ കാണാൻ ആശുപത്രിയിൽ പോയിരുന്നു… എന്നെ കണ്ടപ്പോൾ പതുക്കെ എണീറ്റ് ഇരുന്ന് സംസാരിച്ചു. ഇപ്പൊ ചേച്ചി ചെറുതായി സുഖം പ്രാപിച്ചു വരുന്നുണ്ട്. ചേച്ചിയെ ICU വിൽ നിന്നും മാറ്റി റൂമിൽ കൊണ്ട് വന്നിട്ടുണ്ട്… ഇപ്പോഴും മാസ്‌കിന്റെ സഹായത്തിൽ മാത്രേ സംസാരിക്കാൻ സാധിക്കുള്ളൂ…

ഗൗതം ഹോസ്പിറ്റലിൽ നിന്നും മാറ്റി ലേക്ക്‌ഷോർ ഹോസ്പിറ്റലിൽ കൊണ്ടു വന്നു.. ചേച്ചിയുടെ കൂടെ ചേച്ചിയുടെ 2 മക്കളും അവരുടെ ഭാര്യമാരും ഉണ്ട്. എല്ലാവരുടെയും സഹായം കൊണ്ടും പ്രാർത്ഥന കൊണ്ടുമാണ് ചേച്ചിയെ ഇത് വരെയെങ്കിലും നമുക്ക് എത്തിക്കാൻ സാധിച്ചത്. ഇനിയും ആ കുടുംബത്തിന് നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടാകണം. മോളി ചേച്ചിയുടെ മകൻ ജോളിയാണ് ചേച്ചിയെ റൂമിൽ മാറ്റിയ വിവരം അറിയിച്ചത്..’,

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. തന്റേതായ ശൈലി കൊണ്ട് മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി , ചെറിയ വേഷങ്ങളിൽ ബിഗ് സ്ക്രീനിലും എത്തി . തന്റേതായ ശൈലി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുവാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

9 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

10 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

38 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

42 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago