സംസ്ഥാനത്ത് മണി ചെയ്ൻ തട്ടിപ്പ് ആഴത്തിൽ വേര് പടർത്തുന്നു. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വി ട്രേഡ് എന്ന പേരിൽ നിക്ഷേപത്തിന്റെ മൂന്നിരട്ടി തിരികെ തരും എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയവർക്കെതിരേ പോലീസ് കേസെടുത്തു. നിരവധി മലയാളികൾക്ക് ഇതിനകം വി ട്രേഡിന്റെ വലയിൽ പെട്ട് കോടികൾ നഷ്ടമായി. വി ട്രേഡ് മാത്രമല്ല ഒരോ മണി മാർകറ്റിങ്ങ് കണ്ണികളിലും ആരും കുടുങ്ങി വഞ്ചിതരാകരുത് എന്ന മുന്നറിയിപ്പ് പോലീസ് നൽകുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് ആട് മാഞ്ചിയം തട്ടിപ്പിൽ 3000 കോടിയോളം രൂപയാണ് തട്ടിപ്പ് നടന്നത്. കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ കണ്ണികളായ ഈ തട്ടിപ്പിൽ പണം പോയ ആർക്കും പണം തിരികെ കിട്ടിയില്ല. പ്രതികൾ ശിക്ഷിക്കപ്പെട്ടുമില്ല.
ആം വേ, ഡയോ ടെക്ക്, ഇൻഡസ് വിവ അങ്ങിനെ അനേകം മണി ചെയിനുകളും ഓൺലൈൻ മാർകറ്റിങ്ങുകളും ഇപ്പോൾ രംഗത്തുണ്ട്. ഇൻഡസ് വിവോ എന്ന ഓൺലൈൻ മാർകറ്റിൽ പ്രവർത്തിച്ചിരുന്ന മനോജിനെ അവിടെ നിന്നും വി ട്രേഡ് എന്ന ഓൺലൈൻ മാർകറ്റിലേക്ക് കൊണ്ടുപോയത് ദിലീഷ് കുമാർ എന്നയാളും താര എന്ന യുവതിയും ആയിരുന്നു. ഇപ്പോൾ 3 ലക്ഷം രൂപ തട്ടിയെടുത്ത് ദിലീഷ് കുമാറിനും താരയ്ക്കും എതിരേ പോലീസ് എഫ് ഐ ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…