entertainment

നേരത്തെ ഞാന്‍ വേറൊരാളുമായി പ്രണയത്തിലായിരുന്നു, അതിന് ശേഷമായാണ് ജാസ്മിനെ കാണുന്നതും പരിചയപ്പെടുന്നതും, മോണിക്ക പറയുന്നു

ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ മൂസ. മോണിക്ക് ഷമിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ് താനെന്നും അവളുടെ ആശീര്‍വാദവും നേടിയാണ് താന്‍ ബിഗ് ബോസിലേക്ക് എത്തിയതെന്നും ജാസ്മിന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. പലപ്പോഴും തന്റെ ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങള്‍ ജാസ്മിന്‍ ഷോയില്‍ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജാസ്മിന്റെ പങ്കാളിയായ മോണിക്ക ഒരു അഭിമുഖത്തില്‍ പങ്കുവെച്ച വിശേഷങ്ങളാണ് വൈറലായി മാറുന്നത്.

മോണിക്കയുടെ വാക്കുകള്‍, ഉത്തര്‍പ്രദേശുകാരിയാണ്. ജനിച്ചത് ഹിമാചല്‍ പ്രദേശിലാണ്. അവിടെ ജോലി സാധ്യത കുറവായിരുന്നു. ഡിസൈനറാണ് ഞാന്‍. സിംഗപ്പൂരിലാണ് പഠിച്ചത്. എന്നെ ഇപ്പോഴാണ് ആളുകള്‍ അറിയുന്നത്. ചില കാര്യങ്ങള്‍ എന്നെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവളിത്രയും നന്നായി ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ഷോയിലേക്ക് പോവാനായി അവളെ നിര്‍ബന്ധിച്ചത് ഞാനാണ്. ഹിന്ദി ബിഗ് ബോസിന്റെ ഫാനാണ് ഞാന്‍.

നേരത്തെ ഞാന്‍ വേറൊരാളുമായി പ്രണയത്തിലായിരുന്നു. അതിന് ശേഷമായാണ് ജാസ്മിനെ കാണുന്നതും പരിചയപ്പെടുന്നതും. ടിന്‍ഡര്‍ ആപ്പിലൂടെയായി പുതിയ ആളുകളെ പരിചയപ്പെടുന്നുണ്ടായിരുന്നു. രണ്ടാമത്തെ ദിവസമാണ് ജാസ്മിന്റെ മെസേജ് വന്നത്. എനിക്കൊരു ഗേള്‍ഫ്രണ്ടുണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. സീരിയസ് റിലേഷന്‍ വേണ്ടെന്നും ഡേറ്റിംഗാണ് ഉദ്ദേശിക്കുന്നതെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവളും അത് സമ്മതിക്കുകയായിരുന്നു. ഒന്നിച്ച് ചെലവഴിച്ച സമയമെല്ലാം വളരെ നല്ലതായിരുന്നു.

ജാസ്മിനെ എനിക്ക് നേരത്തെ അറിയില്ലായിരുന്നു. ഞാന്‍ സോഷ്യല്‍മീഡിയയിലൊന്നും ആക്ടീവല്ലായിരുന്നു. മലയാളികളൊക്കെ ജാസ്മിനോട് സംസാരിക്കുകയും സെല്‍ഫി എടുക്കുന്നതുമൊക്കെ കണ്ടിട്ടുണ്ട്. അവരെന്താണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസിലാവാറില്ലായിരുന്നു. അതിന് ശേഷമായി ഞങ്ങള്‍ അവളുടെ വീട്ടിലേക്ക് പോയിരുന്നു.

രണ്ടുമൂന്ന് ദിവസം അവളോടൊപ്പം താമസിച്ചിരുന്നു. സിനിമകളില്‍ കാണുന്ന പോലെയുള്ള റൊമാന്റിക് രംഗങ്ങളായിരുന്നു അരങ്ങേറിയത്. വീട്ടുകാരോടൊന്നും ഞാന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. പേരന്‍സ് എങ്ങനെ കാണുമെന്നോര്‍ത്തുള്ള ആശങ്കയുണ്ടായിരുന്നു. സിംഗപ്പൂരിലേക്ക് തിരിച്ച് പോവണ്ടയെന്നായിരുന്നു അവള്‍ പറഞ്ഞത്. ഒരു വര്‍ഷത്തോളമായി ഞങ്ങളൊന്നിച്ചാണ്. മലയാളം എനിക്ക് കുറച്ച് അറിയാമെന്നുമായിരുന്നു മോണിക്ക പറഞ്ഞത്.

ബിഗ് ബോസ് ഞാന്‍ കാണാറുണ്ട്. അവളുടെ സുഹൃത്തിനൊപ്പമായാണ് കാണുന്നത്. ഇടയ്ക്ക് ഗൂഗിള്‍ ട്രാന്‍സ്ലേറ്ററും ഉപയോഗിക്കാറുണ്ട്. അവള്‍ ശരിക്കും റിയലായാണ് അവിടെ നില്‍ക്കുന്നത്. റിയല്‍ ലൈഫിലും ജനുവിനാണ് അവള്‍. അവളുടെ ക്യാരക്ടര്‍ അങ്ങനെയാണ്. അവള്‍ എപ്പോഴും പ്രതികരിക്കുന്നത് അങ്ങനെയാണ്. ഞങ്ങള്‍ രണ്ടാളുടേയും ക്യാരക്ടറില്‍ കുറച്ച് സാമ്യതകളുണ്ട്. മണാലിയിലുള്ള സമയത്ത് കുറച്ച് പേര്‍ ഞങ്ങളെ സഹായിച്ചിരുന്നു. നല്ല അനുഭവമായിരുന്നു.

Karma News Network

Recent Posts

സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ എസ്ഐയെ കാണാനില്ല, സംഭവം കോട്ടയത്ത്

കോട്ടയം : വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53)…

5 mins ago

സുരേഷ് ഗോപിയുടെ സഹായ ഹസ്തം, ചക്രക്കസേരയില്‍ നിന്ന് ജീവിതത്തിലേക്ക് ചുവടുവച്ച് റിസ്വാന

സെറിബ്രല്‍ പാള്‍സി ബാധിച്ച് ചികിത്സയിലായിരുന്ന റിസ്വാന ശസ്ത്രക്രിയക്ക് ശേഷം പുതു ജീവിതത്തിലേക്ക്. ചക്രക്കസേരയിലായിരുന്ന കണ്ണൂര്‍ പിലാത്തറയിലെ റിസ്വാനയ്ക്ക് ഇനിയുള്ളത് പുതിയൊരു…

19 mins ago

അഫ്സൽ ഗുരുവിനെ വിശുദ്ധനാക്കി തീവ്രവാദ സീരിയൽ, തടയാൻ അമിത്ഷാ

ഇന്ത്യയിൽ ആക്രമണം നടത്തി തൂക്കുകയർ ലഭിച്ച ഭീകരന്മാരുടെ പേരിൽ സീരിയൽ നിർമ്മാണം. പാർലിമെന്റ് ആക്രമിച്ച കേസിൽ തൂക്കികൊന്ന അഫ്സൽ ഗുരുവിനേയും…

29 mins ago

പോലീസുകാരന്റെ നേതൃത്വത്തിൽ വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട്, വൻ തട്ടിപ്പ് തലസ്ഥാനത്ത്

തിരുവനന്തപുരം : തുമ്പയില്‍ പോലീസുകാരന്റെ നേതൃത്വത്തിൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ പാസ്പോര്‍ട്ട് തട്ടിപ്പ്. തുമ്പ സ്റ്റേഷനിലെ സസ്പന്‍ഷനിലായ സി.പി.ഒ.…

60 mins ago

വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ. ശൈലജയും

വന്ദേഭാരത് ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ്…

1 hour ago

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

2 hours ago