മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ റിലീസ് ദിവസം പുറത്തുവന്ന ഒരു ആരാധകന്റെ വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് ആവേശത്തോടെ ഒരാൾ തന്റെ അഭിപ്രായം പറയുന്നതിന്റെ വീഡിയോയായിരുന്നു അത്. ‘ആറാട്ടി’നെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യുന്ന ആളെ ഓഡിയൻസ് റെസ്പോൺസ് വീഡിയോയിൽ നിറഞ്ഞു കാണാമായിരുന്നു. മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ട്രോളുകളിലും നിറഞ്ഞ സന്തോഷ് വർക്കി എന്ന ആരാധകൻ ഇപ്പോൾ താരമാണ്.
അടുത്തിടെ മോനിഷ മോഹൻ എന്ന യുവതിയോടൊപ്പമുള്ള ചിത്രങ്ങൾ സന്തോഷ് വർക്കി പങ്കിട്ടിരുന്നു. ഇപ്പോളിതാ അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മോനിഷ. കേസുമായി മുന്നോട്ടു പോകുമെന്നും അപമാനിക്കപ്പെട്ട എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും മോനിഷ സോഷ്യൽ മീഡിയയിൽ കുറിച്ചു. .ജോജി എന്ന ചിത്രത്തിൽ ബാബുരാജ് പറയുന്ന ഡയലോഗിന്റെ വീഡിയോ കൂടി മോനിഷ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
സന്തോഷ് മോനിഷയെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു, ഇത് മോനിഷ മോഹൻ മേനോനാണ്. ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് മോനിഷ മോഹൻ മേനോനെ ഇഷ്ടപ്പെട്ടു. അവർക്കും എന്നെ ഇഷ്ടപ്പെട്ടതാണ്. വളരെ സന്തോഷത്തോടെ കൂടിയാണ് അവർ എൻറെ കൂടെ ഫോട്ടോ എടുത്തത്. എനിക്ക് പറ്റിയ അബദ്ധം എന്താണെന്നുവെച്ചാൽ അവരുടെ ഫോൺ നമ്പർ ചോദിക്കാൻ പറ്റിയില്ല. ഒരുപാട് കഷ്ടപ്പെട്ടു ഫോൺ നമ്പറിനു വേണ്ടി. പക്ഷേ ഇതുവരെയും കിട്ടിയില്ല.
അവരിപ്പോൾ ആരുടെയെങ്കിലും കൂടെ കമ്മിറ്റെഡ് ആണോ എന്നറിയില്ല പക്ഷേ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ഈയിടെ ഒരു പടം ഡയറക്ട് ചെയ്തായിരുന്നു. ന്യൂ നോർമൽ എന്ന് പറഞ്ഞ ഒരു പടം. എനിക്ക് അവരെ ഇഷ്ടമാണ്. ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അവർക്കും എന്നെ ഇഷ്ടപ്പെട്ടത് പോലെ തോന്നി. ഞങ്ങൾക്ക് കുറേ കോമൺ ഫാക്ടർസ് ഉണ്ട്. അവർ എൻജിനീയറാണ്, സിനിമ, മോഹൻലാലിനെ ഇഷ്ടം
അതേ സമയം എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…