topnews

നദിയിൽ ചാടി ആളുകളെ രക്ഷിക്കാൻ മുന്നിൽ നിന്നു; മോർബിയിൽ ബിജെപി സ്ഥാനാർഥി നാട്ടുകാരുടെ പ്രിയപ്പെട്ട മുൻ എംഎൽഎ

അഹമ്മദാബാദ്: മോർബി പാലം തകർന്നുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്ന മുൻ എംഎൽഎ കന്തിലാൽ അമൃതിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇറക്കി ബിജെപി. വ്യാഴാഴ്ച തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 160 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതിലാണ് മോർബിയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി കാന്തിലാലിന്റെ പേരുമുള്ളത്.

തന്റെ ജീവൻ പോലും പണയംവെച്ച് അദ്ദേഹം നടത്തിയ രക്ഷാപ്രവർത്തനങ്ങൾ വലിയ ശ്രദ്ധനേടിയിരുന്നു.
നേരത്തെ അദ്ദേഹത്തെ സ്ഥാനാർത്ഥിയായി ബിജെപി പരിഗണിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ധൈര്യത്തോടുള്ള ആദരമെന്ന നിലയിൽ മോർബിയിൽ തന്നെ സീറ്റ് നൽകുകാൻ പാർട്ടി തീരുമാനിച്ചു.

കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, ഭൂപേന്ദർ യാദവ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിആർ പാട്ടീൽ എന്നിവരാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സ്വന്തം ജീവൻ പോലും വകവയ്‌ക്കാതെയാണ് കാന്തിലാൽ നദിയിലേക്ക് എടുത്ത് ചാടിയതെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ ആർആർ പാട്ടീൽ പറഞ്ഞു. നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിനായി. കഴിഞ്ഞ മാസം 30നായിരുന്നു മോർബി പാലം തകർന്ന് വീണത്. സംഭവത്തിൽ 135 പേർ മരണപ്പെട്ടു.

Karma News Network

Recent Posts

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

12 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

21 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

32 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

37 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

1 hour ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

1 hour ago