topnews

ലൈല രണ്ടാം വിവാഹത്തിനുശേഷവും മറ്റുപലരുമായി ബന്ധം തുടർന്നു

ഇരട്ട നരബലി കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ കസ്റ്റഡി അപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് പരിഗണിക്കും. പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂർ കാരംവേലി കടംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവരാണ് കേസിലെ പ്രതികൾ.

പ്രധാന പ്രതികളിലൊരാളായ ഭഗവൽസിംഗ് കടുത്ത അന്ധവിശ്വാസിയായത് ലൈലയുമായുളള വിവാഹ ശേഷമെന്ന് ലൈലയുടെ സഹോദരൻ. അമ്മ മരിച്ച ശേഷം രണ്ട് വർഷമായി ഞാൻ ലൈലയുമായി സംസാരിച്ചിട്ടില്ല.അമ്മയുടെ മരണത്തിന് പിന്നാലെ കുടുംബത്തിൽ അഞ്ച് മരണങ്ങൾ നടക്കുമെന്നും ഇതിന് വീട്ടിൽ പൂജ ചെയ്യണമെന്നും ലൈല പറഞ്ഞിരുന്നു. പറ്റില്ലെന്ന് ഞാൻ പറഞ്ഞതിന് പിന്നാലെ ഒരു ദിവസം ലൈലയും ഭഗവൽസിംഗും വീട്ടിലെത്തി പൂജ നടത്തി. ഇതിൽ തർക്കങ്ങളുണ്ടായതോടെ പിന്നീട് അവരുടെ വീട്ടിലേക്ക് പോകുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.ഭക്തയായ ലൈലയ്ക്ക് ഏറെ നേരം പ്രാർത്ഥനയിലിരിക്കുന്ന ശീലമുണ്ടായിരുന്നു

പഠന സമയത്ത് പ്രണയത്തിലായിരുന്ന പത്തനംതിട്ട സ്വദേശിയെയാണ് ലൈല ആദ്യം വിവാഹം കഴിച്ചത്. ഇതോടെ കുടുംബവീട്ടിൽ നിന്ന് പുറത്തായി. പിന്നീട് ഭർത്താവ് അപകടത്തിൽ മരിച്ചതോടെയാണ് ഭഗവൽസിംഗിനെ വിവാഹം കഴിക്കുന്നത്. ഭഗവൽ സിംഗിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയും മരണപ്പെട്ടിരുന്നു. ഇതിൽ ഒരു മകളുണ്ട്. ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനുമുണ്ടായി. രണ്ടുപേരും വിദേശത്താണ്. ഭഗവൽസിംഗുമായി ഒന്നിച്ച് താമസിക്കുമ്പോഴും ലൈല മറ്റ് ചിലരുമായി അടുപ്പം കാണിച്ചിരുന്നതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി

അതേ സമയം പ്രതികളെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. കൂടുതൽ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും പ്രതികൾ സമാനരീതിയിൽ മറ്റാരെയെങ്കിലും കെണിയിൽ പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. പ്രതികളെ രാവിലെ കോടതിയിൽ ഹാജരാക്കാൻ മജിസ്‌ട്രേറ്റ് നിർദേശം നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണങ്ങൾ കണ്ടെടുക്കാനുള്ള നടപടികളും ഇന്ന് തുടങ്ങിയേക്കും

Karma News Network

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

12 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago