topnews

അച്ചാമ്മയുടെ മുറിയാകെ അലങ്കോലപ്പെട്ട നിലയിൽ, ഗൃഹോപകരണങ്ങൾ നശിപ്പിക്കപ്പെട്ടു, മൊബൈൽ ഫോൺ കറിച്ചട്ടിയിലിട്ടു വറുത്ത നിലയിൽ

കൊച്ചി: മകന്റെ വെട്ടേറ്റു മരിച്ച കാഞ്ഞിരവേലിൽ അച്ചാമ്മയുടെ (71) ഇൻക്വസ്റ്റ് നടപടികൾ വെള്ളിയാഴ്ച ഉച്ചയോടെ പൂർത്തിയായി. എറണാകുളം ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ലേക്‌ഷോർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഓസ്ട്രേലിയയിലുള്ള മകൾ വിനീത എത്തിയതിനു ശേഷം സംസ്കാരം ചമ്പക്കര പള്ളിയിൽ നടക്കും. പ്രതിയായ മകൻ വിനോദ് ഏബ്രഹാമിനെ കോടതി റിമാൻഡ് ചെയ്തു.

സംഭവം നടന്ന അപ്പാർട്മെന്റ് പൊലീസ് മുദ്രവച്ചു. മുറിയാകെ അലങ്കോലപ്പെട്ട നിലയിലാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ഗൃഹോപകരണങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സീലിങ് ഫാനുകളുൾപ്പെടെ വളച്ചുമടക്കി. അച്ചാമ്മയുടെ മൊബൈൽ ഫോൺ കറിച്ചട്ടിയിലിട്ടു വറുത്ത നിലയിലാണു കണ്ടെത്തിയത്.

അതേസമയം, സംഭവം വഷളാക്കിയ മരട് എസ്ഐക്കെതിരെ നടപടി എടുക്കണമെന്നു നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ, കൗൺസിലർ ഷീജ സാൻകുമാർ എന്നിവർ ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് എസ‌്പിയെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ പറഞ്ഞു.

തിരുവല്ല സ്വദേശിയായ അച്ചാമ്മയും കുടുംബവും 12 വർഷം മുൻപാണു മരടിൽ അപ്പാർട്മെന്റ് വാങ്ങി താമസം തുടങ്ങിയത്. ഭർത്താവ് ഏബ്രഹാം 35 വർഷം മുൻപ് മരിച്ചു. മറ്റൊരു മകൾ വർഷങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്തു. എൽഎൽബി ബിരുദധാരിയാണെങ്കിലും വിനോദ് പ്രാക്ടീസ് ചെയ്യുന്നില്ല. മിക്കവാറും ദിവസങ്ങളിലും വിനോദ് പുറത്തുനിന്നു ഭക്ഷണം വരുത്തും. ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങി നശിപ്പിച്ചു കളയ‌ുന്നതു വിനോദ് ശീലമാക്കിയിരുന്നു.

കൊലപാതകം തടയുന്നതിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്ഐ റിജിൻ എം. തോമസ് പറഞ്ഞു. കതകു പൊളിച്ചു വീടിനുള്ളിൽ കയറണമെങ്കിൽ കത്തു വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്തിന്റെ അടിസ്ഥാനത്തിലാണു റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കത്തു തന്നതെന്നു വ്യക്തമല്ല.

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

1 hour ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

2 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

2 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

3 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

3 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

4 hours ago