topnews

കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ അടിവേരറുത്ത് എൻഐഎ, 5 സംഘടനകൾക്ക് കൂടി പൂട്ടിട്ടു, ബിഷപ്പുമാരും ഹിന്ദു ക്രിസ്ത്യൻ നേതാക്കളും ഹിറ്റ് ലിസ്റ്റിൽ, അടച്ച് പൂട്ടിയത് പി.എഫ്.ഐയുടെ രാജ്യത്തേ ഏറ്റവും വലിയ ആയുധ പരിശീലന കേന്ദ്രം

പോപ്പുലർ ഫ്രണ്ടിന്റെ അടിവേരുകൾ കേരളത്തിൽ അറുത്ത് മാറ്റുന്നെന്ന വാർത്തയാണ്‌ പുറത്തു വരുന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള അനേകം സംഘടനകളുടെ ഓഫീസും പൂട്ടിച്ചു. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യത്തേ ഏറ്റവും വലിയ ആയുധ ശാരീരിക പരിശീലന കേന്ദ്രം എൻ ഐ എ കണ്ടുകെട്ടുകയും അടച്ച് പൂട്ടുകയും ചെയ്തു.

അടച്ച് പൂട്ടിയ സ്ഥാപനങ്ങൾ

  • മലബാർ ഹൗസ്
    പെരിയാർവാലി
    വള്ളുവനാട് ഹൗസ്,
    കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്
    ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ്

കേരളത്തിലെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയുടെ പേരിൽ ഉള്ള ഗ്രീൻ വാലി ഫൗണ്ടേഷൻ ആണ്‌ അടച്ചുപൂട്ടിയത്. 10 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മഞ്ചേരി ഈ കേന്ദ്രത്തിന്റെ പ്രവർത്തനം ആയുധ പരിശീലന കേന്ദ്രവും “ഭീകരവാദത്തിന്റെ കേന്ദ്രവുമായിരുന്നു എന്ന് എൻ ഐ എ വ്യക്തമാക്കുന്നു. ഇത് പോപ്പുലർ ഫ്രണ്ടിന്റെ ആറാമത്തേ ആയുധ പരിശീലന കേന്ദ്രമാണ്‌. പോപ്പുലർ ഫ്രണ്ടിന്റെ കണ്ടുകെട്ടുന്ന 18മത്തേ വസ്തുവും കൂടിയാണ്‌ മഞ്ചേരിയിലെ ഗ്രീൻ വാലി.

പോപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനകളായും മറ്റും പ്രവർത്തിച്ചിരുന്ന 5 വിവിധ സംഘടനകളുടെ കേന്ദ്രങ്ങൾ കൂടി എൻ ഐ എ അടച്ച് പൂട്ടി സീൽ ചെയ്തു. മലബാർ ഹൗസ്, പെരിയാർവാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് എന്നിവയുടെ ഓഫീസുകളാണ്‌ കണ്ട്കെട്ടി അടച്ച് പൂട്ടിയത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള ഓരോ സംഘടനകളുടേയും വേരുകൾ അറുത്ത് മാറ്റുകയാണ്‌ എൻ ഐ എ. കേരളത്തിലെ മറ്റ് അഞ്ച് പിഎഫ്ഐ പരിശീലന കേന്ദ്രങ്ങൾ കൂടി പൂട്ടാൻ കാരണം അതാണ്‌.

എൻ ഐ എയുടെ കേരലത്തിലെ നീക്കങ്ങൾ എല്ലാം രഹസ്യവും ചടുലവും ആയിരുന്നു.ആയുധ-ശാരീരിക പരിശീലനം, പ്രത്യയശാസ്ത്ര പ്രചാരണം, കൊലപാതകങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പരിശീലനം എന്നിവ എല്ലാം പോപ്പുലർ ഫ്രണ്ട് പോഴക സംഘടനാ ഓഫീസുകൾ വഴി നടപ്പലാക്കി.

ഇത്തരത്തിൽ സമൂലമായ ആക്രമണത്തിലും എതിരാളികളേയും എതിർ മതക്കാരേയും കൊന്നൊടുക്കി ഇസ്ളാമിക ഖാലിഫേറ്റ് ആയി ഇന്ത്യയേ മാറ്റുകയായിരുന്നു ലക്ഷ്യം. പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യത്തിൽ ഹിന്ദുക്കൾ മാത്രമല്ല എന്നും ക്രിസ്ത്യൻ ബിഷപ്പുമാരും നേതാക്കളും ഉൾപ്പെടും എന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി.സംഘടനയുടെ നേതൃത്വം ഇടയ്ക്കിടെ ഉപയോഗിക്കുന്ന 12 പിഎഫ്ഐ ഓഫീസുകളും അറ്റാച്ച് ചെയ്തിട്ടുണ്ട്.

സംഘടനയുടെ അംഗങ്ങളോ നേതാക്കളോ രൂപീകരിച്ച ചാരിറ്റബിൾ, എഡ്യൂക്കേഷൻ ട്രസ്റ്റുകളുടെ മറവിൽ പിഎഫ്‌ഐ ഇത്തരം ഭീകരവാദത്തിനും കൊലപാതകം ചെയ്യാനും നിരവധി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി എൻഐഎ അവകാശപ്പെട്ടു. കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഉണ്ടാക്കിയിരിക്കുന്നത് വളരെ ആഴത്തിൽ ഉള്ള മുറിവുകൾ ആയിരുന്നു. വൻ രീതിയിൽ മൊലപാതകവും കലാപവും ആസൂത്രണം ചെയ്തിരുന്നു.തീവ്രവാദവും അക്രമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശീലന ക്യാമ്പുകളും നടത്തുന്നതിന് പിഎഫ്‌ഐ നിരവധി കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞതായി എൻഐഎ അറിയിച്ചു

പോപ്പുലർ ഫ്രണ്ടിന്റെ രാജ്യത്തേ ഏറ്റവും വലിയ ആയുധ പരിശീല കേന്രമായ മഞ്ചേരിയിലെ ഗ്രീൻ വാലിയിൽ പി‌എഫ്‌ഐ അതിന്റെ തിരഞ്ഞെടുത്ത കേഡർമാർക്ക് ആയുധ പരിശീലനവും ശാരീരിക പരിശീലനവും സ്‌ഫോടകവസ്തു പരിശീലനവും നൽകുന്നതിന് ഗ്രീൻ വാലി അക്കാദമി പരിസരം ഉപയോഗിച്ചിരുന്നു. 2047-ഓടെ ഇന്ത്യയിൽ ഇസ്‌ലാമിന്റെ ഭരണം സ്ഥാപിക്കുക എന്ന പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യത്തിലേക്കുള്ള ആയുധങ്ങളും പരിശീലനവും ആയിരുന്നു മഞ്ചേരിയിലെ ഈ കേന്ദ്രത്തിലൂടെ നടപ്പാക്കിയിരുന്നത് എന്നും എൻ ഐ എ പറയുന്നു.

എതിർ മത വിഭാഗങ്ങളിൽ പെട്ട മത നേതാക്കൾക്കും എതിർ പാർട്ടിയിലെ ആളുകളായ നേതാക്കൾക്കും എതിരേ ആക്രമണങ്ങൾ നടത്താൻ സർവീസ് വിംഗിനെ ചുമതലപ്പെടുത്തിയതും പരിശീലനവും മഞ്ചേരിയിലെ ഈ കേന്ദ്രത്തിൽ വയ്ച്ചാരിയുന്നു എന്നും എൻ ഐ എ പറയുന്നു.കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം നിരവധി പോപ്പുലർ ഫ്രണ്ട് സർവീസ് വിങ്ങ് അംഗങ്ങൾക്ക് അഭയം നൽകാനും ഈ സൗകര്യം ഉപയോഗിച്ചു.

യുവാക്കളെ സമൂലവൽക്കരിക്കാനും പരിശീലനം ലഭിച്ച പ്രവർത്തകർക്കും കേഡർമാർക്കും അംഗങ്ങൾക്കുമിടയിൽ പോപ്പുലർ ഫ്രണ്ടിന്റെ വർഗീയ അജണ്ടയും നയങ്ങളും പ്രോത്സാഹിപ്പിക്കാനും ഈ കേന്ദ്രം ഉപയോഗിക്കപ്പെട്ടു എന്നും എൻ ഐ എ പറഞ്ഞു.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിൽ പിഎഫ്‌ഐയുടെയും അതിന്റെ മുന്നണി സംഘടനകളുടെയും ഓഫീസുകൾ മഞ്ചേരിയിലെ ഈ പരിസരത്താണ് പ്രവർത്തിച്ചിരുന്നത്.

Karma News Network

Recent Posts

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

20 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

21 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

52 mins ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

55 mins ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

1 hour ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

1 hour ago