കൊച്ചി: വധഗൂഢാലോചനക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെതിരെ അന്വേഷണ സംഘം കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി . കേസില്‍ ഇയാളെ പ്രതിചേര്‍ത്തിരുന്നു. തെളിവ് നശിപ്പിക്കല്‍ വകുപ്പാണ് സായ് ശങ്കറിനെതിരെ ചുമത്തിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലും ദിലീപിന്റെ അഭിഭാഷകന്റെ ഓഫിസിലും ദിലീപിന്റെ ഫോണ്‍ വിവരങ്ങള്‍ സായ് ശങ്കര്‍ നശിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ പകര്‍പ്പ് ദിലീപ് അറിയാതെ ഇയാള്‍ സൂക്ഷിച്ചിരുന്നു.. ഈ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഏഴാംപ്രതിയാണ് സായ് ശങ്കര്‍.
നടിയെ ആക്രമിച്ച കേസില്‍ അനൂപിനെയും സുരാജിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.അതിജീവിതയുടെ പരാതിയില്‍ അഭിഭാഷകനോട് ബാര്‍ കൗണ്‍സില്‍ ഇന്ന് വിശദീകരണം തേടിയേക്കും.
അതേസമയം ക്രൈംബ്രാഞ്ച് അന്വേഷകസംഘം ആലുവ മജിസ്ട്രേട്ട് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപും കൂട്ടുപ്രതികളും കണ്ടിരുന്നതായും ഇതുസംബന്ധിച്ച് ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജ് അഭിഭാഷകനോട് പറഞ്ഞ സംഭാഷണം അന്വേഷകസംഘത്തിന് ലഭിച്ചതായാണ് സൂചന.
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…