topnews

കോവിഡ് വ്യാപനം: എറണാകുളത്ത് കൂടുതല്‍ സ്ഥലങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്നു പൊലീസ് മേധാവി

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകുളത്ത് കൂടുതല്‍ സ്ഥലങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്. കൊവിഡ് പരിശോധനയ്ക്ക് മാത്രമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയായി എറണാകുളം മാറി എന്നും പൊലീസ് മേധാവി പറഞ്ഞു.

പ്രോട്ടോകോള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും വീടുകള്‍തോറും ഉള്ള പരിശോധനകളും ശക്തമാക്കുമെന്നും കാര്‍ത്തിക് വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ജോലിക്ക് പോകുന്നവര്‍ ജോലി സ്ഥലത്ത് തന്നെ താമസിക്കേണ്ടി വരും എന്നും കെ കാര്‍ത്തിക് അഭിപ്രായപ്പെട്ടു.

എറണാകുളത്ത് കൊവിഡ് സാഹചര്യം രൂക്ഷമാകുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍ കെ കുട്ടപ്പനും വ്യക്തമാക്കി. നിലവിലുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണ്. വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യത്തിനായി ഉപയോഗിക്കേണ്ടിവരുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമാണ് ജില്ലയിലെന്നും അദ്ദേഹം പറഞ്ഞു. 100ല്‍ അഞ്ച് പേര്‍ക്ക് ഓക്‌സിജന്‍ ബെഡും രണ്ട് പേര്‍ക്ക് ഐസിയു ബെഡും വേണ്ടി വരുന്ന ഗുരുതര അവസ്ഥയാണ് നില നില്‍ക്കുന്നത്.

Karma News Editorial

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

33 seconds ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

10 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

29 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

30 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

55 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

60 mins ago