national

മുല്ലപ്പെരിയാര്‍; മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് സുപ്രീംകോടതി, സംയുക്തയോഗം ചേരാനും നിര്‍ദേശം

ന്യൂല്‍ഡഹി: മുല്ലപ്പെരിയാല്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച്‌ ശുപാര്‍ശ തയ്യാറാക്കാന്‍ കേരളത്തിനോടും തമിഴ്‌നാടിനോടും ഉടന്‍ സംയുക്ത യോഗം ചേരാനും കോടതി നിര്‍ദേശിച്ചു. പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതി എടുക്കട്ടെയെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് കൂടുതല്‍ അധികാരം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. പുതിയ അണക്കെട്ട് വേണമെന്ന് ഇന്നും കോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ മേല്‍നോട്ട സമതിക്ക് പറയത്തക്ക അധികാരങ്ങള്‍ ഒന്നുമില്ലെന്ന് ഇരുസംസ്ഥാനങ്ങളും കോടതിയെ അറിയിച്ചിരുന്നു. സമിതിയില്‍ സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. ഉത്തരവില്‍ ഇക്കാര്യത്തില്‍ വ്യക്തതവരുമെന്ന് അറിയിച്ച കോടതി അണക്കെട്ട് സുരക്ഷിതമാണോയെന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധര്‍ ആണെന്നും വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയില്‍ ഇല്ലെന്നും ബെഞ്ച് അറിയിച്ചു. ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, അഭയ് എസ്. ഓക, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

Karma News Network

Recent Posts

നടന്‍ എംസി കട്ടപ്പന അന്തരിച്ചു

പ്രശസ്ത നടൻ എംസി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ…

10 mins ago

ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, പ്രതിഷ്ഠാ ദിനം 19ന്

പത്തനംതിട്ട : ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. 18നാണ് പ്രതിഷ്ഠാ ദിനാഘോഷം. ഇന്ന് വൈകിട്ട് അഞ്ചിന്…

30 mins ago

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറും- മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറുമെന്ന് മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ കർമ ന്യൂസിനോട്. കേരളത്തിൽ…

32 mins ago

തലസ്ഥാനത്തെ അരുംകൊല, മുഴുവൻ പ്രതികളും പിടിയിൽ, റിമാൻഡ് ചെയ്തു

തിരുവനന്തപുരം : കരമന അഖിൽ കൊലപാതക്കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. ആറാം പ്രതി തളിയൽ അരശുംമൂട് സ്വദേശി അഭിലാഷ്(35), അരശുംമൂട്…

47 mins ago

കെ കെ ശൈലജ എന്ന വിഗ്രഹം വീണുടയും, പ്രതീക്ഷകൾ എല്ലാം പാർട്ടി കൈവിട്ടു

വടകരയിൽ സി.പി.എമ്മിന്റെ അന്തിമ വിശകലനം വന്നു. കെ കെ ശൈലജക്ക് പ്രതീക്ഷക്ക് വക നൽകുന്നതല്ല. ജയിച്ചാൽ പരമാവധി ഒരു 1200നും…

1 hour ago

തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ അടി, അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട് : ജയിൽ ഉദ്യോഗസ്ഥരും തടവുകാരും തമ്മിൽ ഏറ്റുമുട്ടി. . കോഴിക്കോട് ജില്ലാ ജയിലിലാണ് സംഭവം. അഞ്ച് പേർക്ക് പരിക്കേറ്റു.…

1 hour ago