topnews

കണ്ണൂരിൽ അഞ്ച് വർഷത്തിനിടെ കണ്ടെടുത്തത് 252 ലധികം ബോംബുകൾ, മൂന്നുവർഷത്തിനിടെ എട്ടിടത്ത് സ്ഫോടനം, സുരക്ഷിതമോ കണ്ണൂർ

കണ്ണൂർ‌ : കണ്ണൂരിലെ ജനങ്ങളുടെ ജീവന് എന്ത് സുരക്ഷയാണ് ഉള്ളതെന്ന് സർക്കാരും സിപിഎമ്മും ഉത്തരം പറയണം. കണ്ണൂരിൽ അഞ്ച് വർഷത്തിനിടെ കണ്ടെടുത്തത് 252 ലധികം ബോംബുകൾ, മൂന്നുവർഷത്തിനിടെ എട്ടിടത്ത് സ്ഫോടനം ഉണ്ടായി. പാർട്ടിക്കാർ തന്നെയാണ് ഇതിന് പിന്നിലെന്ന് പകൽ പോലെ വ്യക്തമായിട്ടും ബോംബ് നിർമ്മാണവും പൊട്ടിത്തെറിയും ഒരു മുടക്കവും ഇല്ലാതെ നടക്കുന്നു. പറമ്പിൽ കിടന്ന സ്റ്റീൽബോംബ് അറിയാതെ എടുത്ത് പരിശോധിച്ച വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത് സമാധാനം ഉറപ്പിക്കാനുളള എല്ലാ നടപടിയും പൊലീസ് സ്വീകരിക്കുന്നുവെന്നാണ്

സത്യത്തിൽ കണ്ണൂരിലെ ജനം സുരക്ഷിതരാണോ? ചോറ്റുപാത്രങ്ങളിലും ഐസ്‌ക്രീം ബോളുകളിലുംവരെ വെടിമരുന്ന് കുത്തിനിറച്ച് പൊട്ടിക്കുന്നുണ്ട് കണ്ണൂരിൽ. രാഷ്ട്രീയ എതിരാളികളെ നേരിടൽ, ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പക എന്നിവയൊക്കെ ബോംബ് നിർമാണത്തിന് പിന്നിലുണ്ട്.പരിശോധനയിൽ കണ്ടെത്താൻ സാധിക്കാത്ത പ്രത്യേക സ്ഥലങ്ങളിലാണ് ബോംബ് സൂക്ഷിക്കുന്നത്. പൈപ്പിനകത്തും ഗ്രാമങ്ങളിലെ റോഡരികിലെ മതിൽ തുരന്ന് പ്രത്യേക അറകളുണ്ടാക്കിയും മറ്റും ബോംബുകൾ അക്രമികൾ സൂക്ഷിക്കുന്നു.

ആൾത്താമസമില്ലാത്ത വീടുകൾ, പറമ്പുകൾ, ക്വാറികൾ, വീടിന്റെ അടുക്കള, അഴുക്കുവെള്ള സംഭരണി, മരപ്പൊത്ത്‌ എന്നിവിടങ്ങളിൽ നിന്നെല്ലാം ബോംബുകൾ കണ്ടെടുത്തിട്ടുണ്ടെന്ന് ബോംബ് സ്‌ക്വാഡ് അംഗങ്ങൾ പറയുന്നു. സ്വന്തം പറമ്പിൽ പോലും ഇറങ്ങി നടക്കാൻ ഭയക്കേണ്ട സ്ഥിതിയാണുള്ളത്. 1998-ന് ശേഷം സ്ഫോടനത്തിൽ പത്ത് പേരുടെ ജീവനാണ് നഷ്ടമായത്.

1998-ന് ശേഷം 20 ‘ഒറ്റപ്പെട്ട’ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കുഴിച്ചിട്ട ബോംബ് മണ്ണ് കിളയ്‌ക്കുന്നതിനിടെ വരെ പൊട്ടിത്തെറിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ഇരകളായ പലരും അവിടെയുണ്ട്. അതിൽ കുട്ടികളും പ്രായമായവരും വരെയുണ്ട്. ഒരു കേസിലും ആരാണ് ബോംബ് നിർമിച്ചത്, എന്തിനാണ് നിർമിച്ചത്, ആരാണ് ഒളിപ്പിച്ചത് എന്നൊന്നും രേഖപ്പെടുത്തിയിട്ടുമില്ല, കണ്ടെത്തിയിട്ടുമില്ല. പൊലീസിൽ വരെ അത്രയേറെ പിടിപ്പുള്ളവരുണ്ടെന്നും ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ അക്രമികളെ സംരക്ഷിക്കുകയാണ്.

 

 

 

 

 

karma News Network

Recent Posts

ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ ഓട്ടിച്ചു വിട്ടു , താരസംഘടന അമ്മയിൽ സുരേഷ്​ഗോപി പങ്കുവച്ച ഓർമ്മകൾ വൈറൽ

നീണ്ട ഇരുപത്തിയേഴു വർഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന താരസംഘടന അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുത്ത…

6 hours ago

വിമാനത്തിനുള്ളിൽ യുവതി കുഴഞ്ഞുവീണു മരിച്ചു, മരണം ഇന്ത്യയിലേയ്ക്കുള്ള യാത്രയ്ക്കിടെ

മെൽബൺ∙ വിമാനത്തിനുള്ളിൽ യുവതി കുഴഞ്ഞുവീണു മരിച്ചു. ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ച മൻപ്രീത് കൗർ (24) ആണ് മരിച്ചത്. നാല്…

7 hours ago

വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കിൽ നിന്ന് രോ​ഗവ്യാപനം, വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം

വള്ളിക്കുന്ന് ∙ വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കിൽ നിന്ന് രോ​ഗവ്യാപനം. വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം. മലപ്പുറം ജില്ലയിൽ ഇതോടെ…

7 hours ago

20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

തലശ്ശേരി: 20 ലിറ്റർ ( 30 കുപ്പി ) മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ. മാടപ്പീടികയിൽ വാഹന…

8 hours ago

പാലിയേക്കര ടോൾ പ്ലാസയിൽ ലോറി അലക്ഷ്യമായി പിന്നോട്ട് ഓടിച്ചു, അപകടമുണ്ടാക്കി; ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടിപ്പർ ലോറി കാറിനെ നിരക്കി കൊണ്ടുപോയ സംഭവത്തിൽ ലോറി ഡ്രൈവറുടെ ലൈസൻസ് എൻഫോസ്മെന്റ്…

8 hours ago

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘർഷം, പ്രിന്‍സിപ്പലിനെയും അധ്യാപകനെയും മർദ്ദിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘർഷത്തിലെത്തി. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ.…

9 hours ago