crime

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട, മൂന്നുകോടി രൂപയുടെ സ്വർണവുമായി ആറുപേർ കസ്റ്റംസിന്റെ പിടിയിൽ

കരിപ്പൂർ. കരിപ്പൂരിൽ വൻ സ്വർണവേട്ട. ആറുപേരിൽ നിന്നായി പിടിച്ചെടുത്തത് മൂന്നുകോടി രൂപയുടെ സ്വർണം.കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് വിമാനത്താവളത്തില്‍ വച്ച് നടന്ന കസ്റ്റംസ് പരിശോധനയിൽ കുടുങ്ങിയത്.

ദുബായിൽ നിന്നെത്തിയ മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റിനുള്ളിൽ സ്വ‌ർണം പൂശിയ പേപ്പർ ഷീറ്റുകൾ വിദഗ്ധമായാണ് ഒളിപ്പിച്ചിരുന്നത്. റിയാദില്‍നിന്ന് കരിപ്പൂരിലെത്തിയ മുഹമ്മദ് ബഷീറിന്റെ ശരീരത്തിനകത്ത് നിന്ന് 619 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ കണ്ടെത്തി. ദോഹയിൽ നിന്നെത്തിയ അസീസും ജിദ്ദയിൽ നിന്നെത്തിയ അബ്ദുൾ സക്കീർ,സമീർ എന്നിവരും ശരീരത്തിൽ ക്യാപ്‍സ്യൂളുകളായി ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. സ്വര്‍ണക്കടത്തിനിടെ ക്വട്ടേഷൻ ടീമുമായി പിടിവലിയുണ്ടായ സംഭവം ഉദ്യോ​ഗസ്ഥരെ പോലും ഞെട്ടിക്കുന്നതായിരുന്നു.

നേരത്തെ മറ്റൊരു കേസില്‍ സ്വര്‍ണം കടത്തിയ കോഴിക്കോട് സ്വദേശി ലിഗീഷിനെ കസ്റ്റംസും കവര്‍ച്ചാസംഘത്തിലെ ഓമശ്ശേരി സ്വദേശി ആസിഫിനെ പോലീസും പിടികൂടിയത് സിനിമയെ വെല്ലുന്ന രീതിയിലാണ്. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ചാണ് രണ്ടുപേരും പിടിയിലായത്.

കസ്റ്റംസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച ലിഗേഷ് ക്വട്ടേഷൻ സംഘത്തിന് മുന്നിലാണ് കുടുങ്ങിയത്. ലിഗേഷിന് നേരെയുണ്ടായ അക്രമം ശ്രദ്ധയിൽപെട്ടതോടെ കരിപ്പൂര്‍ പോലീസും സിഐഎസ്എഫും ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ലിഗേഷനെയും ക്വട്ടേഷൻ സംഘത്തിലെ ഒരാളായ ആഷിഫിനെയും പിടിച്ചെങ്കിലും സംഘത്തിലെ നാല് പേർ ഓടി രക്ഷപ്പെട്ടു.

ലിഗേഷിനെ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ ശരീരത്തിനകത്ത് ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെടുത്തു ആഷിഫിനെ പോലീസിനും ലിഗേഷിനെ കസ്റ്റംസിനും കൈമാറിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ തുടരന്വേഷണം ആരംഭിച്ചു.

Karma News Network

Recent Posts

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

10 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

16 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

49 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

56 mins ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

1 hour ago