കരിപ്പൂർ. കരിപ്പൂരിൽ വൻ സ്വർണവേട്ട. ആറുപേരിൽ നിന്നായി പിടിച്ചെടുത്തത് മൂന്നുകോടി രൂപയുടെ സ്വർണം.കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് വിമാനത്താവളത്തില്‍ വച്ച് നടന്ന കസ്റ്റംസ് പരിശോധനയിൽ കുടുങ്ങിയത്.
ദുബായിൽ നിന്നെത്തിയ മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റിനുള്ളിൽ സ്വർണം പൂശിയ പേപ്പർ ഷീറ്റുകൾ വിദഗ്ധമായാണ് ഒളിപ്പിച്ചിരുന്നത്. റിയാദില്‍നിന്ന് കരിപ്പൂരിലെത്തിയ മുഹമ്മദ് ബഷീറിന്റെ ശരീരത്തിനകത്ത് നിന്ന് 619 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ കണ്ടെത്തി. ദോഹയിൽ നിന്നെത്തിയ അസീസും ജിദ്ദയിൽ നിന്നെത്തിയ അബ്ദുൾ സക്കീർ,സമീർ എന്നിവരും ശരീരത്തിൽ ക്യാപ്സ്യൂളുകളായി ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. സ്വര്‍ണക്കടത്തിനിടെ ക്വട്ടേഷൻ ടീമുമായി പിടിവലിയുണ്ടായ സംഭവം ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്നതായിരുന്നു.
നേരത്തെ മറ്റൊരു കേസില്‍ സ്വര്‍ണം കടത്തിയ കോഴിക്കോട് സ്വദേശി ലിഗീഷിനെ കസ്റ്റംസും കവര്‍ച്ചാസംഘത്തിലെ ഓമശ്ശേരി സ്വദേശി ആസിഫിനെ പോലീസും പിടികൂടിയത് സിനിമയെ വെല്ലുന്ന രീതിയിലാണ്. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ചാണ് രണ്ടുപേരും പിടിയിലായത്.
കസ്റ്റംസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച ലിഗേഷ് ക്വട്ടേഷൻ സംഘത്തിന് മുന്നിലാണ് കുടുങ്ങിയത്. ലിഗേഷിന് നേരെയുണ്ടായ അക്രമം ശ്രദ്ധയിൽപെട്ടതോടെ കരിപ്പൂര്‍ പോലീസും സിഐഎസ്എഫും ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ലിഗേഷനെയും ക്വട്ടേഷൻ സംഘത്തിലെ ഒരാളായ ആഷിഫിനെയും പിടിച്ചെങ്കിലും സംഘത്തിലെ നാല് പേർ ഓടി രക്ഷപ്പെട്ടു.
ലിഗേഷിനെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ശരീരത്തിനകത്ത് ക്യാപ്സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെടുത്തു ആഷിഫിനെ പോലീസിനും ലിഗേഷിനെ കസ്റ്റംസിനും കൈമാറിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ തുടരന്വേഷണം ആരംഭിച്ചു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…