ചേരാനല്ലൂര്‍: സോഷ്യല്‍ മീഡിയകളിലൂടെ ആത്മീയതയുടെ മറവില്‍ തട്ടിപ്പ് നടത്തി ചികിത്സാ സഹായത്തിനെന്ന പേരില്‍ പണം കൈക്കലാക്കിയ അമ്മയെയും മകളെയും പോലീസ് പിടികൂടി. പാലാ ഓലിക്കല്‍ മറിയാമ്മ സെബാസ്റ്റ്യന്‍ എന്ന 59കാരിയും ഇവരുടെ മകള്‍ 29കാരി അനിതയുമാണ് പോലീസ് പിടിയിലായത്.
ഗുരുതരമായ രോഗം ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ചികിത്സയ്ക്ക് എന്ന വ്യാജേന ക്രിസ്തീയ ആത്മീയ കേന്ദ്രങ്ങളുടെ പേരില്‍ ഇരുവരും വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. കുട്ടിയുടെ ചികിത്സാ സഹായം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പിലെ വിവരങ്ങളിലേക്ക് ഇവരുടെ അക്കൗണ്ട് നമ്പര്‍ മാറ്റി ചേര്ക്കുകയായിരുനന്നു. ഈ വിധത്തില്‍ ഒട്ടേറെ പേരില്‍ നിന്നുമായി ഇവരുടെ അക്കൗണ്ടില്‍ പണമെത്തി.
വ്യാജ സന്ദേശം ശ്രദ്ധയില്‍ പെട്ടതോടെ അമൃത ആശുപത്രിയിലെ ഡോക്ടറാണ് സോഷ്യല്‍ മീഡിയയിലെ അഡ്മിനെ അറിയിച്ചത്. തുടര്‍ന്ന് പരാതി ലഭിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. 3 വര്‍ഷം മുന്‍പ് പാലായിലെ സഹകരണ ബാങ്കില്‍ നിന്നു പണം തട്ടിയ കേസിലെ പ്രതിയാണ് മറിയാമ്മ സെബാസ്റ്റ്യന്‍. പാലായിലെ സഹകരണ ബാങ്കിലെ കാഷ്യറായിരുന്നു മറിയാമ്മ. ഇവര്‍ ജോലി ചെയ്തിരുന്ന ബാങ്കില്‍ നിന്ന് പല തവണയായി 50 ലക്ഷം രൂപ തട്ടിയെടുത്തതായിരുന്നു കേസ്.
പാലായിലെ ഒരു ബാങ്കിന്റെ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ചതിനു ഇവരുടെ മകന് അരുണ്‍ നേരത്തെ പിടിയിലായിരുന്നു. മകനെ കള്ളനോട്ടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചതോടെ മറിയാമ്മ ബാങ്കില്‍ എത്തിയില്ല. ഇതേത്തടുര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പണം കുറവുള്ളതായി കണ്ടെത്തിയത്.
അസി.കമ്മിഷണര്‍ കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍, എസ്ഐ സന്തോഷ് മോന്, എഎസ്ഐ വി.എ.ഷുക്കൂര്‍, സിഗോഷ് പോള്‍ എല്‍വി, ഷീബ, പ്രശാന്ത് ബാബു, പ്രിയ ജിനി, ജാന്‍സി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…
പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…