kerala

തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു; രണ്ട് വയസുകാരന് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് ഷോക്കേറ്റ് അമ്മയും മകളും മരിച്ചു. ഹേന മോഹന്‍ (60), മകള്‍ നീതു (27) എന്നിവരാണ് മരിച്ചത്. നീതുവിന്റെ രണ്ടു വയസ്സുള്ള മകന് കൈയ്ക്ക് പൊള്ളലേറ്റു. കുട്ടിയ്ക്ക് മറ്റ് കാര്യമായ പ്രശ്നങ്ങളില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടിലെ എര്‍ത്ത് കമ്ബിയില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.

ഉച്ചയോടെ അതുവഴി വന്ന ഒരു ഓട്ടോ ഡ്രൈവറാണ് രണ്ടു പേര്‍ മുറ്റത്ത് കിടക്കുന്നത് കണ്ടത്. ഒരാളുടെ ദേഹത്ത് നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഷോക്കേറ്റതാണെന്ന് വ്യക്തമായി. അയല്‍വാസികളെ വിളിച്ചുകൂട്ടി മുളങ്കമ്ബ് കൊണ്ട് വൈദ്യുതിബന്ധം വേര്‍പെടുത്തി. പോലീസിനെ വിളിച്ച്‌ ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കുട്ടി മുറ്റത്ത് കളിക്കുന്നതിനിടെ എര്‍ത്ത് കമ്ബിയില്‍ നിന്ന് ഷോക്കേറ്റിരിക്കാമെന്നും ഇതുകണ്ട് രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അമ്മയും മുത്തശ്ശിയും മരിച്ചതെന്നുമാണ് കരുതുന്നത്. ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Karma News Network

Recent Posts

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

17 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

26 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

37 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

42 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

1 hour ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

1 hour ago