topnews

അമ്മയും മകനും ട്രെയിനിന് മുന്നിൽ ചാടി, ദാരുണാന്ത്യം

കൊല്ലത്ത് അമ്മയും ഒരുവയസ്സുള്ള കുഞ്ഞും ട്രെയിൻ ഇടിച്ച്‌ മരിച്ചു. പരവൂർ ഒഴുകുപാറ ഉത്രാടത്തിൽ ശ്രീലക്ഷ്മി (27), മകൻ ആരവ് എന്നിവരാണ് മരിച്ചത്. ഞായർ വൈകിട്ട് 4.30ന് പരവൂർ ഒല്ലാൽ റെയിൽവേ ക്രോസിനു സമീപമാണ്‌ അപകടം. തിരുവനന്തപുരത്തേക്ക്‌ പോകുകയായിരുന്ന നേത്രാവതി എക്‌സ്‍പ്രസാണ്‌ ഇടിച്ചത്‌. ഞായർ പകൽ മൂന്നിന് ഭർതൃവീട്ടിലേക്കു പോകാൻ സ്വന്തം വീട്ടിൽനിന്ന്‌ ഇറങ്ങിയതാണ്‌ ശ്രീലക്ഷ്മി. എന്നാൽ, ഒഴുകുപാറയിൽനിന്ന് പരവൂർ ഒല്ലാൽ റെയിൽവേ ക്രോസിൽ എത്തുകയായിരുന്നുവെന്ന്‌ പറയുന്നു.

ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനം. വിശദവിവരങ്ങൾ പരവൂർ പൊലീസ് ശേഖരിച്ചുവരികയാണ്. മടവൂർ സ്വദേശി ഗ്രിന്റോ ഗിരീഷാണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. ഒന്നരവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ശ്രീലക്ഷ്മിയും ഭർത്താവിനൊപ്പം വിദേശത്തായിരുന്നു. പ്രസവശേഷമാണ് തിരികെ നാട്ടിലെത്തിയത്. മൃതദേഹങ്ങൾ കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം തിങ്കൾ പകൽ ഒഴുകുപാറയിലെ വീട്ടുവളപ്പിൽ. സജീവാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ. അമ്മ: സുനിത.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

8 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

42 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago