വെള്ളിയാമറ്റം:അമ്മത്തൊട്ടില്‍ പലപ്പോഴും കുട്ടികളുടെ ജീവന് തന്നെ രക്ഷയാകാറുണ്ട്.കുഞ്ഞുങ്ങളെ ചിലര്‍ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കുന്നുണ്ട്.അമ്മത്തൊട്ടില്‍ എന്നൊരു വഴി മുന്നിലില്ലെങ്കില്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ ജീവന് തന്നെ ഇല്ലാതായേക്കാം.ഇപ്പോള്‍ നവജാത ശിശുവിനെ ശിശുഭവന് മുന്നില്‍ ഉപേക്ഷിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.അയര്‍ക്കുന്നം തേത്തുരുത്തേല്‍ അപര്‍ണ എന്ന 26കാരിയെയാണ് കാഞ്ഞാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് അപര്ണയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.തുടര്‍ന്ന് അപര്‍ണയുടെ ഭര്‍ത്താവ് അമല്‍കുമാര്‍ സുഹൃത്തിന്റെ വാഹനത്തില്‍ അപര്‍ണയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.എന്നാല്‍ വഴിമധ്യേ വാഹനത്തില്‍ വെച്ച് അപര്‍ണ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.തുടര്‍ന്നാണ് ഇവര്‍ കുഞ്ഞിനെ ശിശുഭവന് മുന്നില്‍ ഉപേക്ഷിച്ചത്.
ഇന്നലെ മുതല്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു അപര്‍ണ.ഭര്‍ത്താവ് അമല്‍ കുമാറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.അപര്‍ണയെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം മെഡിക്കല്‍ പരിശോധനയും ഡിഎന്‍എ പരിശോധനയും നടത്തി.ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കാഞ്ഞാര്‍ എസ്ഐ പിടി ബിജോയ്,സജി പി ജോണ്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ അശ്വതി,.മുജീബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…