topnews

അഞ്ച് കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തി വീടിന് തീയിട്ട ശേഷം യുവതി ആത്മഹത്യ ചെയ്തു

അഞ്ച് കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തി വീടിന് തീയിട്ട ശേഷം അമ്മ ആത്മഹത്യ ചെയ്തു. 25 വയസ്സുകാരിയായ ഒറിയാന്‍ മെയേഴ്‌സാണ് തന്റെ അഞ്ച് കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. അമേരിക്കയിലെ വെസ്റ്റ് വെര്‍ജിനിയായിലെ വില്യംസ് ബര്‍ഗിലാണ് അതിക്രൂരവും ദാരുണവുമായ സംഭവം നടന്നത്. ഒരു വയസ്സ് മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ ഒരോരുത്തരായി തലക്ക് വെടിവച്ച് വീടിനു തീയിട്ട ശേഷമാണ് അമ്മ ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികളും തന്റെ മൂന്ന് കുട്ടികളേയും ഉള്‍പ്പെടെ അഞ്ചു പേരാണ് ഒറിയാന്‍ മെയേഴ്‌സാണ് ിന്റെ ക്രൂര കൃത്യത്തിന് വിധേയരായതെന്നു ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ജനുവരി 21 വ്യാഴാഴ്ച വെളിപ്പെടുത്തി. സ്വന്തം വീട്ടില്‍ താമസിക്കാതെ ഭര്‍ത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം സ്വന്തം പിതാവിനോടൊത്തു ജീവിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് ഗ്രീന്‍ ബ്രിയര്‍ കൗണ്ടി ഷെറിഫ് ബ്രൂസ് സ്ലോന്‍ പറഞ്ഞു. ഇവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു.

സംഭവ ദിവസം സ്‌കൂളില്‍ നിന്നും രണ്ടു കുട്ടികളേയും കൂട്ടി വീട്ടില്‍ എത്തി രണ്ടു മണിക്കൂറിനുശേഷം വീടിന് വീടിന് തീപിടിച്ചു എന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചപ്പോള്‍ വീടിനകത്ത് വെടിയേറ്റു മരിച്ചു കിടക്കുന്ന 7, 6, 4, 3, 1 വയസ്സുള്ള കുട്ടികളുടെ കത്തികരിഞ്ഞ ശരീരവും തൊട്ടടുത്ത് പിക്‌നിക് ടേബിളില്‍ വെടിയേറ്റു മരിച്ചു കിടക്കുന്ന മാതാവിനേയുമാണ് കണ്ടത്.

ഇവരുടെ സമീപം ഒരു റിവോള്‍വറും കണ്ടെത്തി. ഇത് ഓട്ടോമാറ്റിക് തോക്കായിരുന്നില്ലെന്നും ഓരോ തവണയും റീലോഡ് ചെയ്താണ് അഞ്ചു കുട്ടികളേയും കൊലപ്പെടുത്തിയതുമെന്നാണ് പൊലീസ് നിഗമനം. ഒരു ദുര്‍ഭൂതം എന്നിലുണ്ടെന്നും ഞാന്‍ നിരാശയാണെന്നും എന്റെ മനസ്സ് ആകെ തകര്‍ന്നിരിക്കയാണെന്നും തെറ്റു ചെയ്യുന്നതില്‍ ദുഃഖമുണ്ടെന്നും ഇവര്‍ എഴുതിവച്ചിരുന്ന കത്തില്‍ പറയുന്നു.

Karma News Editorial

Recent Posts

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

44 mins ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

1 hour ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

2 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

2 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

3 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

4 hours ago