national

അന്യജാതിക്കാരനുമായി പ്രണയം, മറ്റൊരു വിവാഹത്തിന് വിസമ്മതിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനിയെ മാതാവ് കൊലപ്പെടുത്തി

ചെന്നൈ: വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തിരുനെല്‍വേലി ജില്ലയിലെ പാലമട ഗ്രാമത്തിലുള്ള ആറുമുഖകനിയാണ് (45) മകള്‍ അരുണയെ (19) കൊലപ്പെടുത്തിയത്. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാതിരുന്നതിനെ തുടർന്നായിരുന്നു അരുംകൊല. കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച ആറുമുഖകനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോയമ്പത്തൂരില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ അരുണ അവധിക്ക് വീട്ടിലെത്തിയപ്പോള്‍ വിവാഹാലോചനയെക്കുറിച്ച് ആറുമുഖകനി അറിയിച്ചു. എന്നാല്‍, തനിക്ക് അന്യജാതിക്കാരനായ മറ്റൊരാളുമായി പ്രണയമുണ്ടെന്നും വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് തയ്യാറല്ലെന്നും അരുണ പറഞ്ഞു. ഇതോടെ അമ്മയും മകളും തമ്മില്‍ വഴക്കായി.

ശേഷം പെൺകുട്ടി മുറിയിലേക്ക് പോയി. എന്നാൽ മുറിയിലെത്തിയ അമ്മ ആദ്യം മകളുടെ കൈയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. അതിനുശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിനുശേഷം വിഷംകഴിച്ച് ജീവനൊടുക്കാനും ശ്രമം നടത്തി. അബോധാവസ്ഥയിലായ ആറുമുഖകനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ അപകടനില തരണംചെയ്തു.

Karma News Network

Recent Posts

വിദ്യാർത്ഥിക്ക് നേരെ തോക്ക് ചൂണ്ടി മർദ്ദിച്ചു, പിന്നിൽ പിതാവുമായുള്ള സാമ്പത്തിക തർക്കം

കോഴിക്കോട് : പിതാവുമായുള്ള സാമ്പത്തിക തർക്കത്തിൽ വിദ്യാർത്ഥിയ്‌ക്ക് നടുറോഡിൽ ക്രൂരമർദ്ദനം. കൊടുവള്ളി ഒതയോട് സ്വദേശി മുഹമ്മദ് മൻഹലിനാണ് മർദ്ദനമേറ്റത്. ഇന്നലെ…

32 seconds ago

അവർ എന്നെ ഉപദ്രവിക്കും, ജീവന് ഭീഷണിയുണ്ട്- മേയർ കേസിൽ യദു

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കൂട്ടരും തന്നെ അപായപ്പെടുത്തുമോയെന്ന് തനിക്ക് പേടിയുണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. ആദ്യമേ മെമ്മറി…

25 mins ago

ജോലിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തിയില്ല, കാണാതായിട്ട് അഞ്ച് ദിവസം

തൃശൂർ : പൊലീസ് ഉദ്യോഗസ്ഥനെ കാണ്മാനില്ലെന്ന് പരാതി. ആളൂർ സ്‌റ്റേഷനിലെ സിപിഒ സലേഷ് പിഎയെ ആണ് കാണാതായത്. അഞ്ചു ദിവസം…

1 hour ago

ഒത്തൊരുമയുടെ 42 വർഷം, വിവാഹ വാർഷിക ദിനത്തിൽ ബാലചന്ദ്രമേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ബാലചന്ദ്ര മേനോൻ. സിനിമിയിലെ എല്ലാ മേഖലയിലും ഒരുപോലെ മികവ് കാട്ടിയ ബാലചന്ദ്ര മേനോൻ സാമൂഹ്യമാധ്യമങ്ങളിലും…

1 hour ago

തിളച്ച പാല്‍ കുടിച്ച് കുട്ടിക്ക് പൊള്ളലേറ്റ സംഭവം, അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂര്‍: കണ്ണൂരിൽ അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി 5 വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസും ബാലാവകാശ കമ്മീഷനും.…

1 hour ago

ഭാര്യക്ക് നേരെ ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ച ആസിഡ് എറിഞ്ഞു, കൊണ്ടത് മകന്, നില ഗുരുതരം

കാസർഗോഡ് ഐസ് ക്രീം എന്ന വ്യാജേന ബോൾ ഐസ് ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം.…

2 hours ago