12കാരിയെ പലതവണ പീ ഡിപ്പിച്ച അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി. മലപ്പുറത്താണ് സംഭവം, കുട്ടിയുടെ അമ്മയെ നേരത്തെ പോലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശനും മുത്തശ്ശിയും ഏറ്റെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടക വീടുകളിൽ വെച്ച് പല തവണ പീ ഡിപ്പിച്ചുവെന്നാണ് കേസ്. ഒളിവിലായിരുന്ന യുവാവ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി മുമ്പാകെ കീഴടങ്ങിയത്. പാലക്കാട് ചെർപ്പുളശ്ശേരി ചളവര ചിറയിൽ വിനീഷ് ആണ് കീഴടങ്ങിയത്.
2019 ജനുവരി ഒന്നു മുതൽ 2021 ജൂൺ 30 വരെയുള്ള കാലയളവിൽ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളിൽ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബർ 19ന് കുട്ടി മലപ്പുറം വനിതാ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നൽകിയതിന് കുട്ടിയുടെ മാതാവായ 30 കാരിയെ 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാന്റിലാണ്.
ഒളിവിൽ ഉള്ള പ്രതിയെ തേടി പോലീസ് ഇയാളുടെ ബന്ധു വീടുകളിൽ എല്ലാം അന്വേഷണം നടത്തിയിരുന്നു. ഒരിടത്ത് നിന്ന് പോലീസിനെ കണ്ട് ഇയാള് ഇറങ്ങി ഓടി രക്ഷപ്പെടുക ആയിരുന്നു. ഇതിനു പിന്നാലെ ആണ് പ്രതി മഞ്ചേരി പോക്സോ കോടതിയിൽ എത്തി കീഴടങ്ങിയത്.
അമ്മയും കാമുകനും വീട്ടു തടങ്കലിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച പതിനൊന്നുകാരി പെൺകുട്ടിയെ മലപ്പുറത്ത് ചൈൽഡ് ലൈനും പൊലീസും ചേർന്ന് ആണ് രക്ഷപെടുത്തിയത് കഴിഞ്ഞ മാസം ആണ്. തിരുവനന്തപുരം ജില്ലയിൽ നിന്നും മലപ്പുറം മങ്കടയിൽ വന്ന് വാടകക്ക് താമസിക്കുക ആയിരുന്നു യുവതിയും 12 കാരിയായ മകളും. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഇവർ ഇവിടെ കാമുകന് ഒപ്പം ലിവിംഗ് ടുഗദർ ആയാണ് കഴിഞ്ഞിരുന്നത്.
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…