topnews

റോബിനെ വിടാതെ എംവിഡി, സ്റ്റാൻഡിൽനിന്ന് പുറപ്പെട്ടതിനു പിന്നാലെ തടഞ്ഞു

പത്തനംതിട്ട: ഓൾ ഇന്ത്യ പെർമിറ്റുമായി പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് പുനരാരംഭിച്ച റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് വീണ്ടും തടഞ്ഞു. പെർമിറ്റ് നിയമലംഘനം ആരോപിച്ച് ബസിന് 7,500 രൂപ പിഴയിട്ടു. പത്തനംതിട്ട ബസ് സ്റ്റാൻഡിൽനിന്ന് സർവീസ് തുടങ്ങി 200 മീറ്റർ പിന്നിട്ടതിനു പിന്നാലെയായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടയുകയും പരിശോധന നടത്തുകയും ചെയ്തത്.

ഓൾ ഇന്ത്യ പെർമിറ്റുമായി ഓടാൻ കഴിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നത് അവരുടെ അറിവില്ലായ്മ മൂലമാണെന്ന് ബസുടമ ബേബി ഗിരീഷ് പറഞ്ഞു. അത് കോടതിയിൽ തെളിയിക്കും. സാധാരണക്കാരന് കോടതി മാത്രമേ ആശ്രയമുള്ളൂ. ഉന്നാൽ മുടിയാത് തമ്പീ എന്ന് അവർ തന്നോട് പറഞ്ഞപ്പോൾ എന്നാൽ മുടിയും തമ്പീ എന്ന് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് നേടി തെളിയിച്ചു കാണിച്ചുവെന്നും ബേബി ഗിരീഷ് പറഞ്ഞു.

അതേസമയം ബസ് കസ്റ്റഡിയിലെടുക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാൽ പരിശോധന പൂർത്തിയാക്കി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങുകയും ബസ് കോയമ്പത്തൂരിലേക്ക് യാത്ര തുടരുകയും ചെയ്തു.

Karma News Network

Recent Posts

ചിട്ടിപ്പണം ലഭിച്ചില്ല, ആത്മഹത്യാ കുറിപ്പിൽ ബാങ്ക് മാനേജരുടെ പേര്, മൃതദേഹവുമായി സഹ. സംഘം ഓഫീസിൽ പ്രതിഷേധം

തിരുവനന്തപുരം: ചിട്ടിപ്പണം ലഭിക്കാത്തതിനാൽ പ്രസിഡന്റിനെതിരെ കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്…

3 mins ago

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹിൽ…

7 mins ago

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.…

28 mins ago

പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് വിവാഹം ക്ഷണിച്ച് വരലക്ഷ്മിയും കുടുംബവും

പ്രശസ്ത തമിഴ് ചലച്ചിത്രതാരം വരലക്ഷ്മി ശരത്കുമാര്‍ ഇപ്പോള്‍ വിവാഹത്തിന്റെ തിരക്കിലാണ്. നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയുടെ വരൻ. ജൂലൈ 2 നാണ്…

34 mins ago

കളിയിക്കാവിള കൊലപാതകം, പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: കളിയിക്കാവിള കൊലകേസില്‍ പോലീസ് തിരയുന്ന സുനില്‍കുമാറിന്റെ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് റോഡരികില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍…

1 hour ago

കോടതി നീതിയുടെ ക്ഷേത്രമെന്ന് പറയുമ്പോൾ അറപ്പ് തോന്നുന്നു- ചീഫ് ജസ്റ്റീസ്

കോടതി നീതിയുടെ ക്ഷേത്രമാണെന്ന് പറയുമ്പോൾ തനിക്ക് അറപ്പ് തോന്നുന്നുവെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്. കോടതി ക്ഷേത്രം എങ്കിൽ അവിടെ ഇരിക്കുന്ന…

1 hour ago