kerala

പണി ഇരന്നു വാങ്ങി ജോജു ജോര്‍ജ്; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: കാറില്‍ ഫാന്‍സി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതിന് നടന്‍ ജോജു ജോര്‍ജിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കേരളത്തിലെ ഗതാഗത നിയമം ലംഘിച്ചാണ് ജോജു കാറുകള്‍ ഉപയോഗിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിന് കളമശ്ശേരി സ്വദേശി മനാഫ് പുതുവായില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോജുവിനെതിരെ നടപടി എടുത്തത്.

ഫാന്‍സി നമ്ബര്‍പ്ലേറ്റ് ഘടിപ്പിച്ചതിന് പിഴയടച്ച ശേഷം അതിസുരക്ഷ നമ്ബര്‍പ്ലേറ്റ് സ്ഥാപിച്ച്‌ വാഹനം ഹാജരാക്കണമെന്ന് എറണാകുളം ആര്‍ടിഒ ആവശ്യപ്പെട്ടിട്ടുണ്ട്. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെതിരെയാണ് ഈ നടപടി. പിഴ അടച്ച്‌ കേസ് അവസാനിപ്പിച്ചില്ലെങ്കില്‍ നടപടിക്രമം പൂര്‍ത്തിയാകുന്നതുവരെ കാറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കുമെന്നും അറിയിച്ചു.

ജോജുവിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ ഹരിയാന രജിസ്‌ട്രേഷനിലുള്ളതാണെന്നും മനാഫ് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ കാര്‍ കേരളത്തില്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാന്‍ ചാലക്കുടിയിലെ മോട്ടോര്‍ വാഹന വകുപ്പ് നീക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപരോധം നാട്ടുകാരെ വലച്ചതോടെയാണ് നടന്‍ ജോജു ജോര്‍ജ് പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞുപോയെങ്കിലും ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച്‌ തകര്‍ക്കുകയായിരുന്നു.

Karma News Network

Recent Posts

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

20 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

30 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

3 hours ago