entertainment

പ്ലാൻഡ് പ്രഗ്നൻസിയായിരുന്നില്ല, ഒരുവർഷം കഴിഞ്ഞ് കുഞ്ഞ് മതി എന്നാണ് തീരുമാനിച്ചിരുന്നത്- മൃദുല

മലയാളികൾ ഏറ്റെടുത്ത രണ്ട് താരങ്ങളാണ് യുവയും മൃദുലയും. യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. മൃദ്‌വ വ്ലോഗ്സ് എന്നാണ് ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരാണ് ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത്. അടുത്തിടെയാണ് മൃദുലക്കും യുവ കൃഷ്ണക്കും പെൺകുഞ്ഞ് ജനിച്ചത്. ധ്വനി കൃഷ്ണയെന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. മൃദുലയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സ്റ്റാർ മാജിക് വേദിയിലേക്ക് എത്തിയിരിക്കുകയാണ് മൃദുലയും യുവയും. വിവാഹത്തിന് മുൻപും ശേഷവുമെല്ലാം ഇരുവരും ഷോയിലെത്തിയിരുന്നു. എന്നാൽ ഇത്തവണ മകൾ ധ്വനിയുമായാണ് ഇരുവരും എത്തിയിരിക്കുന്നത്. ഫിസിക്കലിയാണെങ്കിലും ഇമോഷണലിയാണെങ്കിലും നമ്മൾ കുറേ സാക്രിഫൈസ് ചെയ്ത് കുഞ്ഞിന് വേണ്ടി നമ്മളെത്തന്നെ മാറ്റിവെക്കുകയാണ്. അത്ര ഈസിയായിട്ടുള്ള കാര്യമല്ല അമ്മയാവുക എന്നത്. ഞങ്ങളുടേത് ഒരു പ്ലാൻഡ് പ്രഗ്നൻസിയായിരുന്നില്ല. ഒരുവർഷം കഴിഞ്ഞ് മതി എന്നൊക്കെയാണ് തീരുമാനിച്ചത്. കല്യാണം കഴിഞ്ഞ് നാലാമത്തെ മാസം തന്നെ ഞാൻ ഗർഭിണിയായി. പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവാണെന്നറിഞ്ഞപ്പോൾ ഞാൻ എക്‌സൈറ്റഡായിരുന്നു. ഏട്ടനാവട്ടെ ഭയങ്കര നാണവും.

വീട്ടിൽ വച്ചാണ് ഞാൻ ടെസ്റ്റ് ചെയ്തത്. അച്ഛനും അമ്മയുമാണ് ഇക്കാര്യം ആദ്യം അറിഞ്ഞത്. അത് കഴിഞ്ഞാണ് ഏട്ടനെ വിളിക്കുന്നത്. ചുമ്മാതിരിക്ക്, നീ വെറുതെ പറയുവല്ലോ. രണ്ട് വരയൊക്കെ കാണുന്നത് വെറുതെയാണെന്നാണ് യുവ പറഞ്ഞത്. നാണം കാരണം ഏട്ടൻ വീട്ടിലേക്ക് വരുന്നുണ്ടായിരുന്നില്ല.

കല്യാണം കഴിഞ്ഞ് ഞങ്ങളൊന്നിച്ച് പുറത്തൊക്കെ പോവുമ്പോൾ ബേബി പ്ലാനിംഗിനെക്കുറിച്ച് എല്ലാവരും ചോദിക്കാറുണ്ടായിരുന്നു. ഇപ്പോഴൊന്നും പ്ലാനില്ല, ഒരുവർഷം കഴിഞ്ഞ് മതിയെന്നാണ് ഞാൻ പറഞ്ഞത്. അതുകൊണ്ടാണ് തനിക്കൊരു ചമ്മൽ വന്നതെന്നായിരുന്നു യുവയുടെ വിശദീകരണം. പ്രതീക്ഷിക്കാതെ വന്ന അതിഥിയായത് കൊണ്ട് ധ്വനിയെ ദൈവത്തിന്റെ സമ്മാനമായാണ് തങ്ങൾ കാണുന്നതെന്നും മൃദുലയും യുവയും പറഞ്ഞു.

പ്രസവം കഴിഞ്ഞ് മൂന്ന് മാസക്കാലം മാതൃത്വം ആസ്വദിക്കാൻ കഴിഞ്ഞിരുന്നല്ലെന്ന് മൃദുല പറഞ്ഞു. പ്രസവശേഷമുള്ള ആദ്യത്തെ പതിനഞ്ച് ദിവസം ഇപ്പോഴും ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസങ്ങളാണ്. സ്റ്റിച്ചിന്റെ പെയ്‌നും ഉറക്കമില്ലായ്മയുമൊക്കെയായി നന്നായി ബുദ്ധിമുട്ടിയിരുന്നു. അതെല്ലാം മാറിയ ശേഷമാണ് ഒന്ന് എൻജോയ് ചെയ്ത് തുടങ്ങിയത്. ആ സമയത്ത് യുവയും കുടുംബവും നൽകിയ പിന്തുണ വലുതായിരുന്നിരുന്നെനും മൃദുല പറഞ്ഞു.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

27 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

60 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

3 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago