മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുലയും യുവകൃഷ്ണയും. ഇരുവരും വിവാഹത്തിനുള്ള ഒരുക്കത്തിലാണിപ്പോൾ. അടുത്തിടെ താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലുമായിരുന്നു. അഭിനയ രംഗത്ത് ഇരുവരും സജീവമാണെങ്കിലും ഒരു സീരിയലിൽ ഒരുമിച്ച് ഇരുവരും അഭിനയിച്ചിട്ടില്ല.
ഇരുവർക്കും ഒപ്പം രണ്ട് സീരിയലുകളിൽ അഭിനയിച്ച രേഖ രതീഷ് ആയിരുന്നു ഇവരുടെ വിവാഹത്തിന് നിമിത്തമായി മാറിയത്. നിങ്ങൾക്ക് രണ്ടാൾക്കും വിവാഹം ചെയ്തൂടേ എന്ന് രേഖ ചോദിച്ചപ്പോൾ ആയിരുന്നു തങ്ങൾ അതേ കുറിച്ച് ആലോചിച്ചത് എന്ന് യുവയും മൃദുലയും പറഞ്ഞിരുന്നു.
ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് മൃദുല മനസ്സ് തുറക്കുകയാണ്. 6 മാസത്തിനുള്ളിൽ വിവഹാം ഉണ്ടാകും. 6 വയസ്സിന്റെ വ്യത്യാസമാണ് ഞങ്ങൾ തമ്മിലുള്ളത്. പല്ലിക്കുഞ്ഞ്, മുട്ടത്തോട് ഇങ്ങനെയൊക്കെയാണ് ഉണ്ണ്യേട്ടന് സ്നേഹം കൂടുമ്പോള്‍ തന്നെ വിളിക്കുന്നത്. കുഞ്ഞൂട്ടനെന്നും വിളിക്കാറുണ്ട്. പ്രണയ ദിനത്തിന് മുന്നോടിയായി മൃദുലയ്ക്ക് സര്‍പ്രൈസ് ഒരുക്കിയിരുന്നു യുവ. വീട്ടിലേക്ക് എത്തിയതിന് ശേഷമായാണ് ഇതേക്കുറിച്ച് പറഞ്ഞത്.
രേഖ രതീഷിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു മൃദുലയും യുവയും കണ്ടത്. ആ സമയത്തെ ചിത്രവും മൃദുല പോസ്റ്റ് ചെയ്തിരുന്നു. അത് കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിനിടയിലാണ് വിവാഹാലോചന വന്നത്. നിങ്ങള്‍ക്ക് വിവാഹം ചെയ്തൂടേയെന്ന് ചോദിച്ചത് രേഖയായിരുന്നു ജാതകം ചേര്‍ന്നതോടെ യുവയും കുടുംബവും പെണ്ണുകാണലിനായി എത്തിയിരുന്നു. 10 ദിവസം കൊണ്ടാണ് വിവാഹം തീരുമാനമായതെന്നും ഇരുവരും പറഞ്ഞിരുന്നു.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…