entertainment

മൃദുല മുരളിയുടെ വിവാഹവേദിയിൽ തകർത്താടി രമ്യാ നമ്പീശനും കൂട്ടരും, വീഡിയോ വൈറൽ

നടിയും അവതാരകയുമായ മൃദുല മുരളി കഴിഞ്ഞ ​ദിവസമാണ് വിവാഹിതയായത്. പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിതിൻ വിജയനാണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാനായെത്തിയിരുന്നത്. ഇരുവരുടെയും വിവാഹ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

അവതാരകയായി ശ്രദ്ധേയയായ മൃദുല നർത്തകി കൂടിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ അവതാരകയായി രംഗത്തെത്തിയ മൃദുല പിന്നീട് 2009ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.തുടർന്ന് എൽസമ്മ എന്ന ആൺകുട്ടി, 10.30 എഎം ലോക്കൽ കോൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ അയാൾ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം.

സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശൻ, ഫഫ്‍ന, സയനോര, വിജയ് യേശുദാസ് തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഡാൻസ് കളിച്ചാണ് സുഹൃത്തുക്കളായ ഇവർ വധൂവരന്മാരെ വരവേറ്റത്. വിവാഹത്തിന് രമ്യാ നമ്പീശൻ ഗാനം ആലപിക്കുകയും ചെയ്‍തിരുന്നു. വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

കഴിഞ്ഞ ഡിസംബറിലായിരുന്നു മൃദുല മുരളിയുടെ വിവാഹ നിശ്ചയം നടന്നത്. ഭാവന, രമ്യാ നമ്പീശൻ, ഫഫ്ന, സയനോര തുടങ്ങി വൻ താരനിര തന്നെ അന്ന് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന താരത്തിന്റെ സംഗീത് ചടങ്ങിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഡാർക്ക് പിങ്ക് നിറത്തിലെ ഓഫ്‌ഷോൾഡർ ലെഹങ്കയിൽ അതിസുന്ദരിയായാണ് മൃദുല തലേദിവസത്തെ ആഘോഷങ്ങൾക്കായി ഒരുങ്ങിയത്. ഇരുകൈകളിലും മെഹന്തി അണിഞ്ഞുള്ള ചിത്രങ്ങളാണ് ആ പുറത്തുവന്നത്.ഇതിനുപിന്നാലെ സുഹൃത്തുക്കൾക്കൊപ്പം പാട്ടും നൃത്തവുമായി സംഗീത് രാവ് ആഘോഷമാക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

19 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

39 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

40 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

56 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

1 hour ago