മിനിസ്ക്രീൻ പ്രേക്ഷകർ കാത്തിരുന്ന വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ് നീണ്ട നാളുകൾക്ക് ശേഷമാണ് ഇരുവരും വിവാഹിതർ ആയത്. രേഖ രതീഷാണ് ഇവരുടെ വിവാഹ ആലോചന മുന്നോട്ട് വച്ചത്. രണ്ട് കുടുംബക്കാർക്കും ഇഷ്ടമായതിന് പിന്നാലെ ഉറപ്പിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് രേഖയെ വിളിക്കാത്തതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളും ഗോസ്സിപ്പുകളും പുറത്തുവന്നത്.
തന്നെ വിവാഹം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ല എന്നാണ് രേഖ പറഞ്ഞത്. എന്നാൽ ഇത്തരത്തിൽ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന ഗോസിപ്പുകൾ കെട്ടിച്ചമച്ചത് ആണെന്നാണ് മൃദുലയുടെ പ്രതികരണം. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഭർത്താവ് യുവയെ ടാഗ് ചെയ്ത് മൃദുല കുറിച്ചത് ഇങ്ങനെ..
‘പ്രിയ കൂട്ടുകാരെ. ഇതുവരെ ഞങ്ങളെ സംബന്ധിച്ചോ ഞങ്ങളുടെ വിവാഹത്തെ സംബന്ധിച്ചോ സോഷ്യൽ മീഡിയയിലും അല്ലാതെയും വരുന്ന വാർത്തകൾ എല്ലാം കെട്ടിച്ചമച്ച കഥകൾ ആണ്. ഇതിന്റെ പുറകെ പോകാനും ഇതിലെ ഗോസ്സിപ്പുകളുടെ പുറകെ പോകാനും തങ്ങൾക്ക് ഇപ്പോൾ നേരമില്ല. വെറുപ്പുള്ളവർ ഇങ്ങനെ വെറുപ്പിച്ചുകൊണ്ടേ ഇരിക്കും. ഞങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കും.’- താരം പങ്കുവച്ചു
അഭിനയത്തിന് പുറമെ ഡാൻസും മിമിക്രിയുമായി സജീവമാണ് മൃദുല. യുവകൃഷ്ണ ആകട്ടെ മെന്റിലിസ്റ്റാണ്. ഇരുവരും ഇതുവരെ പരമ്പരകളിൽ ഒന്നിച്ച് എത്തിയിട്ടില്ല. വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേർന്നുള്ള ചിത്രമായിരുന്നു മൃദുല ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തത്. യുവയും ഇതേ ചിത്രം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…