entertainment

യുവയുടെ വീട്ടില്‍ വലതുകാല്‍ വെച്ച മൃദുല, വീഡിയോ പങ്കുവെച്ച് നടി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കാത്തിരുന്ന വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നടി മൃദുല വിജയിയും നടന്‍ യുവകൃഷ്ണയും തമ്മിലുള്ള വിവാഹത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞ് നീണ്ട നാളുകള്‍ക്ക് ശേഷമാണ് ഇരുവരും വിവാഹിതര്‍ ആയത്. ഇപ്പോള്‍ വിവാഹ ശേഷം ഭര്‍ത്താവ് യുവകൃഷ്ണയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മൃദുല.

ആചാര പ്രകാരം നിലവിളക്ക് തിരിതെളിച്ച് കൈയ്യില്‍ പിടിച്ചു കൊണ്ടാണ് മൃദുല യുവകൃഷ്ണയുടെ വീട്ടിലേക്ക് വലതുകാല്‍ വെച്ചത്. ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം എന്നാണ് വീഡിയോയ്ക്ക് ഒപ്പം മൃദുല കുറിച്ചത്. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. കോവിഡ് മാനദണ്ഡങ്ങല്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

അഭിനയത്തിന് പുറമെ ഡാന്‍സും മിമിക്രിയുമായി സജീവമാണ് മൃദുല. യുവകൃഷ്ണ ആകട്ടെ മെന്റിലിസ്റ്റാണ്. ഇരുവരും ഇതുവരെ പരമ്പരകളില്‍ ഒന്നിച്ച് എത്തിയിട്ടില്ല. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേര്‍ന്നുള്ള ചിത്രമായിരുന്നു മൃദുല ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തത്. യുവയും ഇതേ ചിത്രം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

Karma News Network

Recent Posts

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

24 mins ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

1 hour ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

2 hours ago

കൊല്ലത്ത് വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി, ഇരുവിഭാ​ഗവും പരാതി പിൻവലിച്ചു

കൊല്ലം: ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. മര്‍ദനമേറ്റതായി പറഞ്ഞ ഡോ. ജാന്‍സി ജെയിംസ് പരാതി…

3 hours ago

കെജ്രിവാളിന്റെ പിഎ മോശമായി പെരുമാറിയെന്ന സ്വാതിയുടെ ആരോപണം, ശരിവെച്ച്‌ എ.എ.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…

3 hours ago

വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന, എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

തളിപ്പറമ്പ്: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന നടത്തിവന്ന സംഘത്തിലെ രണ്ടു യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ. അ​ള്ളാം​കു​ള​ത്തെ പൂ​മം​ഗ​ലോ​ര​ക​ത്ത് എ​ണ്ണ​വീ​ട്ടി​ല്‍ പി.​എ. ഷ​മ്മാ​സ് (23),…

3 hours ago