entertainment

13 വാടക വീടുകൾക്ക് ശേഷമാണ് സ്വന്തം വീടെന്ന സ്വപ്നം പൂവണിയുന്നത്- മൃദുല

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് മൃദുല. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് മൃദുല സ്വന്തം വീടെന്ന സ്വപ്നത്തിലേക്കെത്തിയത്. ഇപ്പോളിതാ വീടിനെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ,

തിരുവനന്തപുരത്ത് വിഴവൂരിലാണ് വീടിരിക്കുന്നത്. വീടിനു ചുറ്റും പച്ചപ്പും മല നിരകളുമാണ്. 1650 സ്ക്വയർ ഫീറ്റിൽ, മൂന്ന് ബെഡ്റൂം വീടാണ് വെച്ചത്. ഹാളും ഡൈനിങ് ഏരിയയും ഓപ്പൺ കിച്ചണും വർക്ക് ഏരിയയും അടങ്ങുന്നതാണ് വീട്. പതിമൂന്നു വാടക വീടുകൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് താമസത്തിനെത്തിയ സന്തോഷമാണ് എല്ലാവർക്കും. അച്ഛനും അമ്മയും ഞങ്ങളുമെല്ലാം അങ്ങോട്ടേക്ക് മാറി. മകൾ എന്ന നിലയിൽ അവരെ സ്വന്തം വീട്ടിലേക്ക് കൈപിടിച്ചു കയറ്റാനായല്ലോ, ഒരു അഭിമാന മുഹൂർത്തമാണ് ഇത്. വലിയ നേട്ടം തന്നെ. ആരെ സംബന്ധിച്ചും സ്വന്തം വീട് എന്നത് ഒരു വലിയ സ്വപ്ന സാഫല്യമാണല്ലോ. ഇത്രയും വർഷം കൊതിച്ചത് കൈവന്നപ്പോൾ വലിയ സന്തോഷമാണ്. പാലുകാച്ചൽ ദിവസം അറിയാതെ കണ്ണ് നനഞ്ഞു.

മൂന്ന് മാസത്തിനുള്ളിൽ പുതിയ അതിഥിയായി ആദ്യത്തെ കൺമണി വരും. സിംഗിളായാണ് വീടു പണി തുടങ്ങിയത്. താമസം തുടങ്ങിയപ്പോൾ മൂന്നാമത്തെ ആൾ വരുന്നു. ഇതിൽ പരം എന്താണ് സന്തോഷം. വിവാഹത്തിന് മുമ്പേ വീടു പണി തുടങ്ങി. പണി തുടങ്ങി രണ്ട് മാസത്തിനുള്ളിൽ കല്യാണ ആലോചന വരികയും ഉറപ്പിക്കുകയും ചെയ്തു. നിശ്ചയം കഴിഞ്ഞ് കല്യാണത്തിനു മുമ്പ് പുതിയ വീട്ടിൽ കയറണം എന്നായിരുന്നു ആഗ്രഹം. ആ വീട്ടിൽ നിന്നു കല്യാണം കഴിഞ്ഞു പോകാനായിരുന്നു താൽപര്യം. പക്ഷേ, അന്നേരം പണി തീർന്നില്ല. ഒന്നര വർഷം കൊണ്ടാണ് പൂർത്തിയായത്.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

3 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

4 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago