entertainment

സ്ത്രീധനമായി പത്ത് പൈസ പോലും ഏട്ടന് കൊടുത്തിട്ടില്ല, മൃദുല വിജയ് പറയുന്നു

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. കഴിഞ്ഞ ജൂലൈയിലാണ് ഇരുവരും വിവാഹിതര്‍ ആയത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ഇരുവരും. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് താരങ്ങള്‍ രംഗത്ത് എത്താറുണ്ട്. വിവാഹത്തിന് ശേഷം പല ഗോസിപ്പുകളും ഇരുവരുടെയും പേരില്‍ എത്തി. ഇപ്പോള്‍ അതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് മൃദുല.

യുവയ്ക്ക് മൃദുല കൊടുത്ത സ്ത്രീധനം കണ്ടോ എന്ന തലക്കെട്ടില്‍ കുറേ വാര്‍ത്തകള്‍ കാണാന്‍ സാധിച്ചു. ഞാന്‍ ഏട്ടന് ഒരു രൂപ പോലും സ്ത്രീധനം കൊടുത്തിട്ടില്ല. അച്ഛനും അമ്മയും എനിക്ക് അണിയാന്‍ തന്ന ആഭരണങ്ങള്‍ കണ്ടിട്ടാണെങ്കില്‍ അത് വീട്ടുകാരുടെ സന്തോഷത്തിന് തന്നതാണ്. അതെന്റേത് മാത്രമാണ്. അത് ഒരിക്കലും ഞാന്‍ ഏട്ടന് കൊടുത്തിട്ടില്ല. പിന്നെയുള്ളത് രേഖ രതീഷിനെ ക്ഷണിക്കാത്തത് എന്ത് കൊണ്ടാണെന്നുള്ളതാണ്. അതും തെറ്റായിട്ടുള്ള ഒരു വാര്‍ത്തയാണ്.

രേഖ ചേച്ചി സാധാരണ ഒരു ആഘോഷങ്ങള്‍ക്കും പങ്കെടുക്കാറില്ല. പുള്ളിക്കാരി തന്നെ പറഞ്ഞ കാര്യമാണ്. നിങ്ങളെന്നെ കല്യാണം വിളിക്കണ്ട. വില്‍ച്ചാലും ഞാന്‍ വരില്ല. എന്റെ മകന്റെ കല്യാണത്തിന് പോലും പോകില്ല. രേഖ ചേച്ചി എന്‍ഗേജ്‌മെന്റിനും വന്നില്ലായിരുന്നു. ഞങ്ങള്‍ അതിനും ക്ഷണിച്ചിരുന്നു. ചേച്ചിയെ കാണാതെ വന്നപ്പോള്‍ ഓരോ ചാനലുകളും അവരുടെ ഇഷ്ടാനുസരണം വാര്‍ത്ത മെനഞ്ഞ് എടുത്തതാണ്. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. പ്രതികരിക്കാന്‍ പോയാലും അത് മറ്റൊരു തരത്തില്‍ വാര്‍ത്തയാകും. അതുകൊണ്ട് ക്ഷമിക്കുകയാണ്.- മൃദുല വ്യക്തമാക്കി.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

36 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago